Friday, May 17, 2024
spot_img

ആർജെഡി നേതാവ് തേജസ്വി യാദവിന്റെ വാഹനവ്യൂഹം ഇടിച്ച് ഒരാൾ മരിച്ചു; 5 പേരുടെ നില ഗുരുതരംനാലുവരിപ്പാതയിൽ വാഹനവ്യൂഹം സഞ്ചരിച്ചത് തെറ്റായ ദിശയിൽ എന്ന് റിപ്പോർട്ട്

പാറ്റ്ന: ആർജെഡി നേതാവ് തേജസ്വി യാദവിന്റെ വാഹനവ്യൂഹം ഇടിച്ച് ഒരാൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു, ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ 6 പേർ പോലീസുകാരാണ്. പൂർണിയ ജില്ലയിലെ പനോരമ ഹൈറ്റ്സ് ഭവന സമുച്ചയത്തിന് സമീപമായിരുന്നു അപകടം.

ജൻ വിശ്വാസ് യാത്രയ്‌ക്കിടെ, തേജസ്വി യാദവിന്റെ വാഹനവ്യൂഹം പൂർണിയയിലെ ബെലൗരിയിലൂടെ കടന്നുപോകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വാഹനവ്യൂഹം പൂർണിയ-കതിഹാർ നാലുവരി പാതയിൽ റോഡിന്റെ തെറ്റായ വശത്തുകൂടിയാണ് സഞ്ചരിച്ചത്. ഇതിനിടയിലാണ് കാർ നിയന്ത്രണം വിട്ട് മറ്റൊരു കാറിൽ ചെന്നിടിച്ചത്. പൈലറ്റ് വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ചത്. വാഹനവ്യൂഹത്തിൽ തേജസ്വി യാദവ് ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. ഡ്രൈവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Related Articles

Latest Articles