Thursday, May 2, 2024
spot_img

ചന്ദ്രനിൽ റോവറിന്റെ ‘മൂൺവാക്ക്; വീഡിയോ പുറത്ത് വിട്ട് ഐഎസ്ആർഒ, ചന്ദ്രോപരിതലത്തിൽ എട്ട് മീറ്ററിലധികം റോവർ നടന്നിട്ടുണ്ടെന്ന് സ്ഥിരീകരണം

ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം വിജയകരമായി ഇറങ്ങിയതിന് പിന്നാലെ ലാൻഡറിൽ നിന്ന് പുറത്തുവന്ന റോവർ ‘പ്രഗ്യാൻ’ അതിന്റെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ചന്ദ്രനിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ ലോകത്തിന് മുന്നിൽ എത്തിക്കുകയാണ് റോവറിന്റെ ചുമതല. ഇതിനായി തുടർച്ചയായി റോവർ ചന്ദ്രനിൽ സഞ്ചരിക്കുന്നുണ്ട്. ചന്ദ്രനിൽ നടക്കുന്ന പ്രഗ്യാൻ റോവറിന്റെ വീഡിയോ ഐഎസ്ആർഒ പുറത്തുവിട്ടു. ചന്ദ്രോപരിതലത്തിൽ എട്ട് മീറ്ററിലധികം ഈ റോവർ നടന്നിട്ടുണ്ട്.

ആറ് ചക്രങ്ങളുള്ള റോബോട്ടാണ് റോവർ. ഇത് ചന്ദ്രന്റെ ഉപരിതലത്തിൽ നടക്കും. ഇതിന്റെ ചക്രങ്ങളിൽ അശോകസ്തംഭം ആലേഖനം ചെയ്തിട്ടുണ്ട്. ചന്ദ്രന്റെ ഉപരിതലത്തിൽ റോവർ നീങ്ങുമ്പോൾ, അശോകസ്തംഭത്തിന്റെ ചിത്രം പതിഞ്ഞുകൊണ്ടേയിരിക്കും. റോവറിന്റെ ദൗത്യം ഒരു ചാന്ദ്ര ദിനം നീണ്ടു നിൽക്കുന്നതാണ്. അതായത് 14 ദിവസമാണ് ഒരു ചാന്ദ്ര ദിനം എന്ന് പറയുന്നത്.

Related Articles

Latest Articles