Thursday, May 9, 2024
spot_img

ആരുവിചാരിച്ചാലും ആർ എസ് എസിന്റെ പ്രവർത്തനം തടയാൻ കഴിയില്ല; ശാഖകകളുടെ പ്രവർത്തനം നിയമാനുസൃതം; ദേവസ്വംബോർഡ് സർക്കുലറിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

തിരുവനന്തപുരം: ആരുവിചാരിച്ചാലും ആർ എസ് എസിന്റെ പ്രവർത്തനം തടയാൻ കഴിയില്ലെന്നും ശാഖകൾ പ്രവർത്തിക്കുന്നത് നിയമാനുസൃതമായാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ത്യൻ ഭരണഘടന അനുസരിച്ചുകൊണ്ടാണ് ശാഖാ പ്രവർത്തനങ്ങൾ ലോകമെമ്പാടും നടക്കുന്നത്. ആർ എസ് എസ് ഒരിടത്തും ആയുധ പരിശീലനങ്ങൾ നടത്താറില്ല. സംഘടനയെ നിയന്ത്രിക്കാനുള്ള ദേവസ്വം ബോർഡിന്റെ ശ്രമങ്ങൾ ഓലപ്പാമ്പാണെന്നും അത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രങ്ങളിൽ ആർ എസ് എസ് ശാഖകൾ നടത്തുന്നത് നിരോധിച്ചിട്ടുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങൾ നടന്നാൽ ബന്ധപെട്ടവർ പോലീസിനെയോ ജില്ലാ കളക്ടറെയോ അറിയിക്കണമെന്നും നാമ ജപഘോഷം അനുവദിക്കരുതെന്നും നിർദ്ദേശം നൽകുന്ന സർക്കുലർ ദേവസ്വം ബോർഡ് ഇന്നലെ പുറത്തിറക്കിയിരുന്നു. ക്ഷേത്രവുമായി ബന്ധമില്ലാത്ത ഫ്ളെക്സുകളും ഒരേ നിറത്തിലുള്ള കൊടിതോരണങ്ങളും അനുവദിക്കരുതെന്നും സർക്കുലറിൽ പറയുന്നുണ്ട്. ആർ എസ് എസ് ശാഖകളെക്കുറിച്ച് സർക്കുലറിൽ ഒന്നും പറയുന്നില്ലെന്ന് ഇന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വിശദീകരിച്ചെങ്കിലും ശാഖകൾ തടയുകയും ക്ഷേത്രങ്ങളിൽ നാമ ജപ ഘോഷവും കാവിക്കൊടി തോരണങ്ങളും നിരോധിക്കുകയുമാണ് സർക്കുലറിന്റെ ഉദ്ദേശമെന്ന് വ്യക്തമാണ്.

Related Articles

Latest Articles