Saturday, April 27, 2024
spot_img

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഗുരുതര വീഴ്ച; 26 സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്നുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ മരുന്നുകൾ എന്ന് കണ്ടെത്തി. സിഎജി റിപ്പോർട്ടിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്. സംസ്ഥാനത്തെ 26 സർക്കാർ ആശുപത്രികളിലാണ് രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തത്.

മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിൽ മെഡിക്കൽ സർവീസ് കോർപറേഷന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2016 മുതൽ 2022 വരെ നിലവാരമില്ലാത്ത നാല് കോടിയോളം രൂപയുടെ മരുന്നുകളാണ് ആശുപത്രികളിലെത്തിയത്.

നിലവാരമില്ലാത്തതിനാൽ വിതരണം മരവിപ്പിച്ച 3.75 കോടി രൂപയുടെ മരുന്നുകളും വിതരണം നിർത്തിവെയ്‌ക്കാൻ ഉത്തരവിട്ട 11.69 ലക്ഷത്തോളം രൂപയുടെ മരുന്നുകളുമാണ് രോഗികൾക്ക് നൽകിയത്. കാലാവധി കഴിഞ്ഞ മരുന്നുകളിൽ രാസമാറ്റം സംഭവിക്കുന്നതിനാൽ അത് രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കുമെന്നും സിഎജി റിപ്പോർട്ടിൽ പരമാർശിക്കുന്നു.

Related Articles

Latest Articles