ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ടെംപോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 12 പേർ ആയി ഉയർന്നു. 14 പേർക്ക് പരിക്കേറ്റു. 23 യാത്രക്കാരാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. രുദ്രപ്രയാഗ് ജില്ലയിൽ ബദരീനാഥ് റൂട്ടിൽ രുദ്രപ്രയാഗിൽ നിന്ന് 5 കിലോമീറ്റർ അകലെ റൈറ്റോലിയിലാമേഖലയിലാണ് ദാരുണമായ അപകടം നടന്നത്. നാല് യാത്രക്കാരുടെ നില ഗുരുതരമാണെന്നും അവരെ ഹെലികോപ്റ്റർ മാർഗം ഋഷികേശ് എയിംസിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു. 10 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുയിരുന്നു അപകടം. മരിച്ച 12 പേരിൽ ആറ് പേരും സ്ത്രീകളാണെന്നാണ് സൂചന.
ഹരിയാന രജിസ്ട്രേഷൻ നമ്പറിലുള്ള ട്രാവലർ ഇന്നലെ രാത്രി 11 മണിയോടെ ദില്ലിയിൽ നിന്ന് പുറപ്പെട്ട് ചോപ്തയിലേക്കും ഉഖിമഠിലേക്കും പോകുകയായിരുന്നു. യാത്രക്കാർ തീർഥാടകരാണോ അതോ വിനോദസഞ്ചാരികളാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. അപകടത്തിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി.

