Tuesday, May 7, 2024
spot_img

റണ്‍വേ ബലപ്പെടുത്തല്‍;കരിപ്പൂരിൽ പകൽ സമയം വിമാനങ്ങൾക്ക് നിയന്ത്രണം

മലപ്പുറം:റൺവേ ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കരിപ്പൂരിൽ പകൽ സമയം വിമാനങ്ങൾക്ക് നിയന്ത്രണം. ജനുവരി 15 മുതൽ ആറ് മാസത്തേക്ക് രാവിലെ 10 മുതൽ 6 വരെ റൺവെ അടച്ചിടും.പകൽ സമയത്തെ ഷെഡ്യൂളുകൾ വൈകീട്ട് 6 മുതൽ പിറ്റേദിവസം 10 വരെ പുനഃക്രമീകരിക്കും.

സർവീസുകളുടെ പോക്കുവരവ് സംബന്ധിച്ച് യാത്രക്കാർ അതാത് എയർലൈൻസുമായി ബന്ധപ്പെടണം. ആറു മാസം നീളുന്നതാണ് റൺവേ ബലപ്പെടുത്തൽ ജോലി.

Related Articles

Latest Articles