Saturday, April 27, 2024
spot_img

പാകിസ്ഥാനിൽ ഗതികെട്ട് ജനങ്ങൾ: ഒരു പായ്ക്കറ്റ് മാവിനായി ലോറിയുടെ പിന്നാലെ നെട്ടോട്ടം; സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം !!

ഇസ്ലാമാബാദ്: ഭക്ഷ്യക്ഷാമവും വിലക്കയറ്റവും അതി രൂക്ഷമായ പാകിസ്ഥാനിൽ ഒരു നേരത്തെ ആഹാരത്തിനായി ജനങ്ങൾ നെട്ടോട്ടം ഓടുന്നു. അവശ്യവസ്തുക്കൾക്കായി ജനങ്ങൾ തെരുവിലിറങ്ങുന്നതിനാൽ ധാന്യങ്ങൾ കൊണ്ടു പോകുന്ന ട്രക്കുകൾ തോക്ക്ധാരികളുടെ സുരക്ഷയിലാണ് ഇപ്പോൾ കൊണ്ട് പോകുന്നത്.

പാകിസ്ഥാൻ നാഷണൽ ഇക്വാലിറ്റി പാർട്ടി ചെയർമാൻ പ്രൊഫ.സാജിദ് രാജ ട്വിറ്ററിൽ പങ്കുവെച്ച ദൃശ്യങ്ങൾ രാജ്യത്തെ സ്ഥിതിഗതികൾ എത്രത്തോളം രൂക്ഷമാണെന്ന് തെളിയിക്കുന്നതാണ്

ഒരു പായ്‌ക്കറ്റ് ഗോതമ്പ് മാവിനായി ട്രക്കിന് പിന്നാലെ ബൈക്കുമായി വേഗത്തിൽ പായുന്ന ജനങ്ങളുടെ ദൃശ്യങ്ങളാണ് ട്വിറ്ററിൽ പങ്കുവെച്ചത്. ‘ഇത് മോട്ടോർ സൈക്കിൾ റാലിയല്ല, പാകിസ്ഥാനിലെ ജനങ്ങൾ ഒരു പായ്‌ക്കറ്റ് ഭക്ഷ്യധാന്യത്തിനായി ട്രക്കിനെ പിന്തുടരുകയാണ്, ഇതിൽ കൂടുതൽ ഒന്നും പാകിസ്ഥാന്റെ ഭക്ഷ്യക്ഷാമത്തെ കുറിച്ച് പറയാനില്ലെന്നും’ ട്വീറ്ററിൽ കുറിച്ചിരിക്കുന്നു. ട്രക്കിനെ പിന്തുടരുന്ന ഒരാൾ വണ്ടിയുടെ അടുത്ത് എത്തുന്നതും ഒരു പായ്‌ക്കറ്റ് മാവിനായി അലറുന്നതും വീഡിയോയിൽ കാണാം.

ഖൈബർ പഖ്തൂൺഖ്വ, സിന്ധ്, ബലൂചിസ്ഥൻ തുടങ്ങിയ നഗരങ്ങളിൽ ഇരുപത് കിലോഗ്രാം ഭക്ഷ്യധാന്യം 3,100 രൂപയ്‌ക്കാണ് വിൽക്കുന്നത്. പയറുവർഗ്ഗങ്ങൾക്കും തീ വിലയാണ്. പയറുവർഗ്ഗങ്ങളുമായി എത്തിയ 6,000ത്തോളം കണ്ടെയിനറുകൾക്ക് ഡോളർ ക്ഷാമം ചൂണ്ടിക്കാട്ടി പാകിസ്ഥാൻ സ്റ്റേറ്റ് ബാങ്ക് അനുമതി നിഷേധിച്ചിരുന്നു.ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ പാകിസ്ഥാനിൽ പല പ്രവിശ്യകളും കലാപഭീതിയിലാണ്.

Related Articles

Latest Articles