Friday, May 3, 2024
spot_img

യുക്രൈന്‍ സംഘര്‍ഷം: ആണവയുദ്ധത്തിലേക്ക് നീങ്ങില്ല; നിലപാട് വ്യക്തമാക്കി റഷ്യ

കീവ്: യുക്രൈന്‍ സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് നീങ്ങില്ലെന്ന ഉറപ്പുമായി റഷ്യ. ആണവയുദ്ധമുണ്ടാകുമെന്ന ആശങ്കകളെല്ലാം അടിസ്ഥാന രഹിതമാണെന്ന് റഷ്യ (Russia) വ്യക്തമാക്കി. നാറ്റോ അംഗത്വത്തിനായി സമ്മര്‍ദ്ദം കടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന് വരും ദിവസങ്ങളില്‍ അയവുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം യുക്രെയ്നിൽ റഷ്യൻ സൈന്യം മുപ്പതിലധികം ജൈവായുധ ലബോറട്ടറികൾ കണ്ടെത്തിയെന്നു റഷ്യ. ഇവിടെ വൻകിട ജൈവായുധ ആയുധഗവേഷണവും നിർമാണവും നടന്നിരുന്നതായും റഷ്യൻ സൈന്യത്തിന്റെ രാസായുധ പ്രതിരോധവിഭാഗം മേധാവി ഇഗോർ കിറില്ലോവ് അറിയിച്ചു. യുക്രെയ്നിലെ ജൈവായുധ പദ്ധതിയെ പിന്തുണച്ചതെന്തുകൊണ്ടാണെന്നു യുഎസ് ഉത്തരം പറയണമെന്നു റഷ്യ ആവശ്യപ്പെട്ടുണ്ട്.

Related Articles

Latest Articles