Friday, May 3, 2024
spot_img

ജനസംഖ്യ വർധിപ്പിക്കാനുള്ള നടപടികളുമായി റഷ്യൻ സർക്കാർ!റഷ്യൻ സ്ത്രീകൾ എട്ടോ അതിലധികമോ കുട്ടികൾക്ക് ജന്മം നൽകണമെന്ന അഹ്വാനവുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ

മോസ്‌കോ: ജനസംഖ്യ വർധിപ്പിക്കാനുള്ള നടപടികളുമായി റഷ്യൻ സർക്കാർ. റഷ്യൻ സ്ത്രീകൾ എട്ടോ അതിലധികമോ കുട്ടികൾക്ക് ജന്മം നൽകണമെന്ന അഹ്വാനവുമായി പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. വലിയ കുടുംബം ഉണ്ടാക്കുക എന്നതാകണം ലക്ഷ്യമെന്നും മോസ്‌കോയിൽ വേൾഡ് പീപ്പിൾസ് കൗൺസിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. റഷ്യയിലെ ജനസംഖ്യ വർദ്ധിപ്പിക്കുക എന്നതാണ് വരും വർഷങ്ങളിൽ തങ്ങളുടെ ലക്ഷ്യമെന്നും പുട്ടിൻ കൂട്ടിച്ചേർത്തു

‘നമ്മുടെ പല മുത്തശ്ശിമാർക്കും എട്ടോ അതിലധികമോ കുട്ടികളുണ്ടായിരുന്നു. ഈ കാര്യം നിങ്ങൾ മറന്നുപോകരുത്. ഈ മഹത്തായ പാരമ്പര്യം നമുക്ക് തിരികെ കൊണ്ടുവരികയും സംരക്ഷിക്കുകയും ചെയ്യാം. വലിയ കുടുംബം എന്നത് റഷ്യയിലെ എല്ലാവരുടെയും ജീവിതരീതിയായി മാറണം. കുടുംബം എന്നത് സമൂഹത്തിന്റെ അടിസ്ഥാനം മാത്രമല്ല, അത് ആത്മീയ പ്രതിഭാസവും ധാർമ്മികതയുടെ ഉറവിടവുമാണ്.’- പുട്ടിൻ പറഞ്ഞു.

1990 മുതൽ റഷ്യയുടെ ജനന നിരക്ക് കുറവാണ്. യുക്രെയിന്‍ യുദ്ധം തുടങ്ങിയ ശേഷം മൂന്ന് ലക്ഷത്തിലധികം റഷ്യക്കാര്‍ മരിച്ചെന്നാണ് കണക്ക്. യുദ്ധം ആരംഭിച്ചതിന് ശേഷം ഒമ്പത് ലക്ഷത്തോളം ആളുകള്‍ രാജ്യം വിട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഏർപ്പെടുത്തിയ ഉപരോധം മൂലം കടുത്ത തൊഴിലാളി ക്ഷാമവും സാമ്പത്തിക മാന്ദ്യവും റഷ്യയെ നല്ല രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്.

Related Articles

Latest Articles