Thursday, September 24, 2026

‘പുതുതലമുറയ്ക്ക് വഴി മാറുന്നു’: ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് എസ് ശ്രീശാന്ത്

ദില്ലി: മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നു വിരമിച്ചു. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ മികച്ച പെർഫോമൻസ് കാഴ്ചവെച്ചിരുന്ന മലയാളി താരവും ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ കളിച്ച ആദ്യ മലയാളി താരവുമാണ് ശ്രീശാന്ത്.

”അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങൾക്കായി ഞാൻ എന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു” എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. അതേസമയം സന്തോഷം തരുന്ന കാര്യമല്ലെങ്കിലും ജീവിതത്തിലെ ഈ ഘട്ടത്തിൽ എടുക്കാവുന്ന ഏറ്റവും ശരിയായ തീരുമാനമാണിതെന്നും താരം ട്വിറ്ററിൽ കുറിച്ചു.

വിലക്കിനു ശേഷം ശ്രീശാന്ത് ക്രിക്കറ്റ് ഫീല്‍ഡിലേക്ക് മടങ്ങിയെത്തിയിരുന്നു. നിലവിൽ കേരള രഞ്ജി ട്രോഫി ടീമംഗമായ ശ്രീശാന്തിന് ടൂര്‍ണമെന്‍റിനിടെ പരിക്ക് പിടിപ്പെട്ടിരുന്നു. മാത്രമല്ല ഈ സീസണിലെ ആദ്യ മത്സരത്തിൽ മേഘാലയയ്ക്കെതിരെ കളിച്ച് 2 വിക്കറ്റുകൾ വീഴ്ത്തി.

Related Articles

Latest Articles