ശബരിമല: മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കഴിഞ്ഞവര്‍ഷം പ്രളയം തകര്‍ത്തെറിഞ്ഞ പമ്പയില്‍ ഇക്കുറിയും വലിയ മാറ്റങ്ങളൊന്നുമില്ല.
യുവതീ പ്രവേശന വിഷയത്തോടെ പൊലീസ് കൈയേറിയ വലിയ നടപ്പന്തലില്‍ ഇക്കുറി വിരി വയ്ക്കാനാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. സന്നിധാനത്ത് പുതിയ നടപ്പന്തലുകളോ വിരിവയ്ക്കാനുള്ള ഇടമോ ഇല്ലാതായതോടെ മലമുകലില്‍ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ബുദ്ധിമുട്ടും
മാസ്റ്റര്‍ പ്‌ളാനില്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും വര്‍ഷങ്ങളായി മീഡിയ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലം മാത്രം പൊളിച്ചുമാറ്റിയെങ്കിലും അതിന് താഴത്തെ രണ്ട് നില ഇനിയും നീക്കം ചെയ്തിട്ടില്ല. ഇതില്‍ ചില കടമുറികള്‍ കരാര്‍ നല്‍കാനും നീക്കം നടക്കുന്നുണ്ട്.

