ശബരിമലയിലും പമ്പയിലും പുതിയ കീഴ് ശാന്തിമാർ

Sabarimala

0
Sabarimala melshanti

പമ്പ: ശബരിമല കീഴ്ശാന്തിയെയും പമ്പ ഗണപതി ക്ഷേത്രത്തിലെ രണ്ട് കീഴ് ശാന്തിമാരെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഇൻ്റർവ്യൂവിലൂടെ തെരഞ്ഞെടുക്കപ്പെട്ട 6 ശാന്തിമാരുടെ പേരുകൾ എഴുതിയ കടലാസുകൾ പ്രത്യേകം തയ്യാറാക്കിയ പാത്രങ്ങളിൽ നിക്ഷേപിച്ച ശേഷം പാത്രങ്ങൾ മേൽശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവിലിനുള്ളിൽ പൂജിച്ച ശേഷമാണ് നറുക്കെടുത്തത്.

ഉഷഃപൂജയ്ക്ക് ശേഷം അയ്യപ്പന്റെ സോപാനത്തിന് മുന്നിലായാണ് ശബരിമല കീഴ്ശാന്തി നറുക്കെടുപ്പ് ചടങ്ങുകള്‍ നടന്നത്. രണ്ടാമത്തെ നറുക്കിലൂടെയാണ് എസ്സ്.ഗിരീഷ് കുമാർ ശബരിമല ഉൾക്കഴകം ആയി തെരഞ്ഞെടുക്കപ്പെട്ടത്. കരുനാഗപ്പള്ളി ഗ്രൂപ്പിലെ തേവലക്കര ദേവസ്വത്തിലെ ശാന്തിക്കാരനാണ് എസ്.ഗിരീഷ് കുമാർ. തിരുവനന്തപുരം അരുമാനൂർ സ്വദേശിയായ ആദിൽ. എസ്.പി എന്ന ബാലനാണ് ഉൾക്കഴകം നറുക്കെടുത്തത്. എക്സിക്യൂട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, വിജിലൻസ് ഓഫീസർ, അയ്യപ്പഭക്തൻമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്.

ശ്രീകുമാർ പി.കെ കുറുങ്ങഴക്കാവ് ദേവസ്വം ആറൻമുള,എസ്.എസ്.നാരായണൻ പോറ്റി,അണിയൂർ ദേവസ്വം ഉള്ളൂർ എന്നിവരാണ് പമ്പാ മേൽശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ടത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona