Saturday, April 27, 2024
spot_img

ശബരിമല നട ഓണം നാളുകളിലെ പൂജകള്‍ക്കായി തുറന്നു; നിറപുത്തരി നാളെ

പത്തനംതിട്ട: നിറപുത്തരിപൂജയ്ക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകള്‍ക്കുമായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നടതുറന്നു. ശേഷം ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിക്കുകയായിരുന്നു. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിലും മേൽശാന്തി അഗ്നി തെളിച്ചു.തുടര്‍ന്ന് തന്ത്രി വിഭൂതി പ്രസാദം
വിതരണം ചെയ്തു

ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റി ശ്രീകോവില്‍ തുറന്ന് ദീപം തെളിച്ചു. നിറപുത്തരി നാളെയാണ് .

ശബരിമലയില്‍ തന്നെ കൃഷി ചെയ്ത നെല്‍കറ്റകള്‍ ആണ് നിറപുത്തരി പൂജകള്‍ക്ക് ഉപയോഗിക്കുന്നത്. നാളെ മുതല്‍ 23 വരെയാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി.

നിറപുത്തരിക്കായി ക്ഷേത്ര തിരുമുറ്റത്ത് എത്തിച്ച ,ശബരിമലയില്‍ കരനെല്‍കൃഷിചെയ്ത നെല്‍കറ്റകള്‍, മേല്‍ശാന്തി ആചാരപൂര്‍വ്വം ശിരസ്സിലേറ്റി നിറപുത്തരിപൂജയ്ക്കായി നമസ്കാര മണ്ഡപത്തിലേക്ക് കൊണ്ടുവരും. മണ്ഡപത്തിലെ പൂജകൾക്കു ശേഷം നെൽക്കതിരുകൾ ക്ഷേത്രശ്രീകോവിലിനുള്ളിലേക്ക് കൊണ്ട്പോകും.പൂജകള്‍ക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് നെല്‍കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. പുലര്‍ച്ചെ 5.55 ന് മേല്‍ 6.20നകമുള്ള മുഹൂര്‍ത്തത്തിലാണ് നിറപുത്തരിപൂജ.16 ന് രാവിലെ മുതൽ ഭക്തരെ ശബരീശദര്‍ശനത്തിനായി കടത്തിവിടും.

ഓണ്‍ലൈനിലൂടെ ബുക്ക്ചെയ്ത് ദര്‍ശനാനുമതി ലഭിച്ച ഭക്തര്‍ക്ക് മാത്രമെ ഇക്കുറിയും
ശബരിമലയിലെത്താനാവുകയുള്ളൂ.ദര്‍ശനത്തിനായി സമയം അനുവദിച്ച് കിട്ടിയ അയ്യപ്പഭക്തര്‍  കൊവിഡ് 19 ന്‍റെ രണ്ട് ഡോസ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ ൪൮ മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് 19 ആര്‍ടിപിസി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കൈയ്യില്‍ കരുതേണ്ടതാണ്.

17 ന് ആണ് ചിങ്ങം ഒന്ന്.ഓണം നാളുകളില്‍ കൊവിഡ് 19 പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ച്  ഭക്തര്‍ക്കായി ഓണസദ്യയും നല്‍കും.ആഗസ്റ്റ് 23 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്ര തിരുനട അടയ്ക്കും.ആഗസ്റ്റ് മാസത്തില്‍ ക്ഷേത്രനട തുറന്നിരിക്കുന്ന 8 ദിവസങ്ങളില്‍ പ്രതിദിനം 15,000 എന്ന കണക്കിന്,ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്.കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 16 ന് ശബരിമല നടതുറക്കും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles