പത്തനംതിട്ട: കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. പതിവ് പൂജകള്‍ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലിയാണ് നട അടയ്ക്കുക. വൈകിട്ട് 6 മണിക്ക് ശേഷം പമ്പയില്‍ നിന്ന് തീര്‍ഥാടകരെ സന്നിധാനത്തേക്ക് കയറ്റിവിടില്ല.

യുവതീ പ്രവേശന വിധിക്കുശേഷം നിരോധനാജ്ഞ ഇല്ലാത്ത ആദ്യ തീര്‍ത്ഥാടന കാലമാണ് പൂര്‍ത്തിയാകുന്നത്. കുംഭമാസ പൂജാ സമയത്ത് നാല് ഇതര സംസ്ഥാന യുവതികള്‍ ദര്‍ശനത്തിനായി മരക്കൂട്ടം വരെ എത്തിയിരുന്നു. എന്നാല്‍ പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പിന്‍വാങ്ങുകയായിരുന്നു. അടുത്ത മാസം 11 ന് വൈകിട്ട് അഞ്ച് മണിക്ക് നട വീണ്ടും തുറക്കും. തുടര്‍ന്ന് മാര്‍ച്ച്‌ 21നാണ് നട അടയ്ക്കുക.