Wednesday, April 24, 2024
spot_img

കോരിച്ചൊരിയുന്ന മഴ പുലരിയിൽ ശബരീശന് നിറപുത്തരിക്കാഴ്ച; വീഡിയോ കാണാം

പത്തനംതിട്ട: കനത്ത മഴയ്ക്കിടയിലും ഭക്തി സാന്ദ്രമായി ശബരിമല. കാർഷിക സമൃദ്ധിക്കായുള്ള നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു. പൂജകൾക്കായി നട തുറന്നെങ്കിലും ഇത്തവണ ഭക്തർക്ക് പ്രവേശനമില്ല. കോവിഡ് പ്രോട്ടോക്കോൾ എല്ലാം പാലിച്ചുകൊണ്ട് നിറപുത്തരിക്കായി മാളികപ്പുറത്തിനു സമീപം കൃഷി ചെയ്ത നെൽക്കതിരുകൾ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊയ്തെടുത്ത് സന്നിധാനത്ത് എത്തിച്ചു.

തുടർന്ന് രാവിലെ 5.50നും 6.20നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ നെൽക്കതിർ പൂജിച്ച് ആദ്യം ശ്രീകോവിലിൽ കെട്ടി.

തുടർന്ന് പൂജിച്ച നെൽക്കതിർ പ്രസാദമായി നൽകി .വിശേഷാൽ വഴിപാടായി 25 കലശം, കളഭം എന്നിവയും ഉണ്ട്. രാത്രി 7.30ന് നട അടയ്ക്കും. ഭക്തിസാന്ദ്രമായ പൂജകളുടെ വിഡീയോ തത്വമയി ന്യൂസിന്‌ ലഭിച്ചു.


Related Articles

Latest Articles