Saturday, April 20, 2024
spot_img

ശബരിമല നട തുറന്നു ; ഇനി പത്ത് ദിവസം നീണ്ട ഉത്സവ നാളുകൾ

പത്ത് ദിവസം നീളുന്ന ഉത്സവത്തിനായി ശബരിമല നട തുറന്നു . ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത് .സ്വർണ്ണം പൂശിയ പുതിയ ശ്രീകോവിൽ വാതിലിന്റെ സമർപ്പണവും നടന്നു.

നാളെ രാവിലെ 7.30 ന് കൊടിയേറ്റ് നടക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ. ബിംബ ശുദ്ധി ക്രിയകളും തുടർന്ന് നടക്കും.ശേഷം ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കും.വൈകുന്നേരം 6.30ന് ദീപാരാധന. തുടർന്ന് അത്താഴപൂജ, മുളയിടൽ, ശ്രീഭൂതബലി എന്നിവയും നടക്കും.

യുവതീപ്രവേശനത്തെ അനുകൂലിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രശ്നങ്ങളുടെ നടുവിലായിരുന്നു ശബരിമല. നിരോധാനാജ്ഞയടക്കം കനത്ത സുരക്ഷയായിരുന്നു മണ്ഡലകാലത്തടക്കം ഒരുക്കിയിരുന്നത്. എന്നാൽ ഇത്തവണ നട തുറക്കുമ്പോൾ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടില്ല. സുരക്ഷാ ചുമതലകൾക്കായി 300 പൊലീസുകാരാണുണ്ടാവുക. ഇത്തവണ മൂന്ന് എസ് പി മാരുടെ നേതൃത്വത്തിൽ 300 പൊലീസുകാരെ മാത്രമാണ് സുരക്ഷാ ചുമതലകൾക്കായി നിയോഗിച്ചിരിക്കുന്നത്.

Related Articles

Latest Articles