Tuesday, September 29, 2026

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട : കുംഭമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. തുടര്‍ന്ന് ഗണപതി, നാഗര്‍ ഉപദേവത ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിക്കും. തുടര്‍ന്ന് തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.

പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയ്ക്കു സമീപം മേല്‍ശാന്തി അഗ്‌നി പകര്‍ന്ന ശേഷമെ അയ്യപ്പദര്‍ശനത്തിനായി കാത്തു നില്‍ക്കുന്ന ഭക്തര്‍ക്ക് പതിനെട്ടാം പടി കയറിയുള്ള ദര്‍ശനം അനുവദിക്കുകയുള്ളൂ. നട തുറക്കുന്ന ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാകില്ല. ഫെബ്രുവരി 14 ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യവും അഭിഷേകവും നടക്കും.5 15 ന് നെയ്യഭിഷേകവും 5.30ന് മഹാഗണപതിഹോമവും ഉണ്ടാകും. 5.15 മുതല്‍ 11.15 വരെയാണ് നെയ്യഭിഷേകം.ഉഷപൂജ, കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ, ദീപാരാധന, പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവയും നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിലും ഉണ്ടാകും.18 ന് രാത്രി 10 ന് ശ്രീകോവില്‍ നട അടയ്ക്കും

Related Articles

Latest Articles