പത്തു ദിവസത്തെ പൈങ്കുനി ഉത്സവത്തിന് സമാപനം കുറിച്ച് ഇന്ന് പമ്പയിൽ ആറാട്ടു നടക്കും. അയ്യപ്പൻറെ ജന്മദിനമായ ഇന്ന് പൈങ്കുനി ഉത്രം നാളിൽ പുലർച്ചെ പശുവിനെ കണികാണിച്ച് പള്ളിയുണർത്തൽ നടത്തി അഭിഷേകവും ആറാട്ടുബലി ചടങ്ങുകളും നടത്തി. അല്പസമയത്തിനകം പമ്പയിലേക്ക് ആറാട്ട് പുറപ്പെടും. 11 മണിയോടെ പമ്പയിലെ ആറാട്ടുകുളത്തിൽ ആറാട്ട് നടക്കും. തുടർന്ന് പമ്പയിലെ ആറാട്ട് മണ്ഡപത്തിലേക്ക് എഴുന്നള്ളുന്ന അയ്യപ്പൻ ഭക്തർക്ക് ദർശനം നൽകും. വൈകീട്ട് നാലുമണിയോടെ തിരിച്ചു പുറപ്പെടുന്ന ആറാട്ട് ഘോഷയാത്ര ആറരയോടെ സന്നിധാനത്ത് വന്നശേഷം കൊടിയിറക്കു നടക്കും. തുടർന്ന് ആറാട്ടു കലശവും ദീപാരാധനയും അത്താഴപൂജയും കഴിഞ്ഞ് ശബരിമല നട അടയ്ക്കും.