Thursday, September 24, 2026

മാതൃരാജ്യത്തെ വിഭജിക്കാൻ ശ്രമിച്ചവർ ക്രിമിനലുകൾ: പ്രഗ്യാ സിംഗ്

ഭോപ്പാല്‍: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ ആഞ്ഞടിച്ച് ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂര്‍. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയതിലൂടെ നെഹ്റു ക്രിമിനലായെന്നും മാതൃരാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചവരെല്ലാം ക്രിമിനലുകളാണെന്നുമാണ് പ്രഗ്യ പറഞ്ഞത്.

370, 35എ വകുപ്പുകള്‍ റദ്ദാക്കിയതിലൂടെ നമ്മുടെ രാജ്യം അഭിമാനിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ഓര്‍ത്ത് അഭിമാനിക്കുന്നവര്‍ രാജ്യസ്നേഹികളാണെന്നും പ്രഗ്യാ സിംഗ് പറഞ്ഞു.

നേരത്തെ, കശ്മീരിന് പ്രത്യേക പദവി നല്‍കിയ നെഹ്റു ക്രിമിനലാണെന്ന ആക്ഷേപവുമായി മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും രംഗത്തെത്തിയിരുന്നു.

Related Articles

Latest Articles