Monday, April 29, 2024
spot_img

ഇന്ത്യൻ ടീമിൽ വീണ്ടും മലയാളിത്തിളക്കം !സജന സജീവനും ആശ ശോഭനയും ബംഗ്ളാദേശ് വനിതകൾക്കെതിരായ ടി20 ടീമിൽ; മിന്നു മണിക്ക് ഇടം നേടാനായില്ല

ബംഗ്ളാദേശ് വനിതകൾക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിൽ സ്ഥാനം പിടിച്ച് മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും.വനിതാ ഐപിഎല്ലിലെ മിന്നും പ്രകടനമാണ് ഇരുവരെയും തുണച്ചത്. ആദ്യമായിട്ടാണ് ഇരുവരും ഇന്ത്യന്‍ ടീമിലെത്തുന്നത്. സജന വയനാട്ടില്‍ നിന്നുള്ള താരമാണ്. ആശ തിരുവനന്തപുരം സ്വദേശിയാണ്. ആര്‍സിബിയുടെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു ശോഭന. സജന മുംബൈ ഇന്ത്യന്‍സിനായി മികച്ച ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തിരുന്നു. അതേസമയം, മറ്റൊരു മലയാളി താരം മിന്നു മണിക്ക് ടീമില്‍ ഇടം നേടാനായില്ല.

ബംഗ്ലാദേശിനെതിരായ അഞ്ച് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്്റ്റന്‍) സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ദയാലന്‍ ഹേമലത, സജന സജീവന്‍, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), രാധാ യാദവ്, ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, സൈക ഇഷാഖ്, ആശാ ശോഭന, രേണുക സിങ് താക്കൂര്‍, തിദാസ് സധു.

Related Articles

Latest Articles