Saturday, May 18, 2024
spot_img

ചന്ദന ശില്‍പം കടത്ത്; അച്ഛനും മകനും ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍, കടത്തിയത് 876 ഗ്രാം തൂക്കം വരുന്ന ശിൽപം

ഇടുക്കി : ജില്ലയിലെ കുമളിയില്‍ അച്ഛനും മകനും ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍. 876 ഗ്രാം തൂക്കം വരുന്ന ചന്ദന ശില്‍പമാണ് പിടികൂടിയത്. വണ്ടിപ്പെരിയാര്‍ അരണക്കല്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന അന്തോണി സ്വാമി, ഇയാളുടെ മകന്‍ ഹര്‍ഷവര്‍ധന്‍, ശബരിമല എസ്റ്റേറ്റില്‍ സത്രം പുതുവലില്‍ താമസിക്കുന്ന രാജ എന്നിവരാണ് പോലീസ് പിടിയിലായത്.

വെള്ളിയാഴ്‌ച രാത്രി വാളാര്‍ഡി ആനക്കുഴി റോഡില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് അച്ഛനും മകനും അടങ്ങുന്ന സംഘം പോലീസിന്റെ വലയിലായത്. 30,000 രൂപ വിലവരുന്ന ചന്ദന ശില്‍പം തമിഴ്‌നാട്ടിലെത്തിച്ച് വില്‍പന നടത്താന്‍ പോകവേയാണ് സംഘത്തെ വനപാലകര്‍ പിടികൂടിയത്.

സംഭവത്തിൽ ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് ഓട്ടോറിക്ഷകള്‍ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Related Articles

Latest Articles