Saturday, April 27, 2024
spot_img

സരസ്വതി സമ്മാൻ പ്രശസ്ത കവി പ്രഭാവർമയ്ക്ക് ; പുരസ്കാരം മലയാളക്കരയിലെത്തുന്നത് 12 വർഷത്തിനു ശേഷം

കെ.കെ.ബിർല ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സരസ്വതി സമ്മാൻ പ്രശസ്ത കവി പ്രഭാവർമയ്ക്ക്. രൗദ്ര സാത്വികം എന്ന കൃതിയാണ് അദ്ദേഹത്ത പുരസ്കാരത്തിനർഹനാക്കിയത്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം. സാഹിത്യ രംഗത്തെ രാജ്യത്തെ പ്രധാന പുരസ്‍കാരമാണ് സരസ്വതി സമ്മാൻ. 22 ഭാഷകളിൽ നിന്നുള്ള കൃതികളിൽ നിന്നാണ് സുപ്രീംകോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് അര്‍ജന്‍ കുമാര്‍ സിക്രി അദ്ധ്യക്ഷനായ സമിതി രൗദ്ര സാത്വികത്തെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

12 വർഷത്തിനു ശേഷമാണ് മലയാളത്തിനു പുരസ്കാരം ലഭിക്കുന്നത്. 2012 ൽ സുഗതകുമാരിയിലൂടെയാണ് മലയാളത്തിലേക്ക് അവസാനമായി പുരസ്‍കാരം എത്തിയത്. 1995ല്‍ ബാലാമണിയമ്മയ്ക്കും 2005ല്‍ കെ അയ്യപ്പ പണിക്കര്‍ക്കും പുരസ്കാരം ലഭിച്ചു.

അഭിമാനകരമായ നിമിഷമാണെന്നും ലോകത്തിന് മുന്നിൽ നമ്മുടെ ഭാഷ ഏറ്റവും ശ്രേഷ്ഠമെന്ന് വിളിച്ചു പറയുന്നതാണ് പുരസ്ക്കാരമെന്നും സമുന്നതമായ പുരസ്കാരം മലയാള ഭാഷക്ക് ലഭിക്കുന്നതിന് താനൊരു മാധ്യമമായതിൽ സന്തോഷമാണെന്നും പ്രഭാവർമ്മ പ്രതികരിച്ചു.

Related Articles

Latest Articles