Saturday, April 27, 2024
spot_img

കുട്ടികളെ തോന്നിയത്പോലെ പഠിപ്പിക്കാനാകില്ല, മദ്രസകളെ നിയന്ത്രിക്കാനുറച്ച് കേന്ദ്രസർക്കാർ, ഒന്ന് മുതൽ എട്ടാം ക്ലാസ് വരെയുള്ള മദ്രസാ വിദ്യാർത്ഥികളുടെ സ്ക്കോളാർഷിപ്പ് നിർത്തലാക്കി

ദില്ലി: രാജ്യവ്യാപകമായി മദ്രസാ വിദ്യാർത്ഥികൾക്ക് നൽകിവന്നിരുന്ന സ്ക്കോളാർഷിപ്പ് നിർത്തലാക്കി കേന്ദ്രസർക്കാർ. ഒന്നുമുതൽ എട്ടാം ക്ലാസ് വരെയുള്ള മദ്രസാ വിദ്യാർത്ഥികൾക്ക് നൽകിവന്നിരുന്ന സ്ക്കോളാർഷിപ്പാണ് നിർത്തലാക്കിയത്. ഒന്ന് മുതൽ അഞ്ചാംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് 1000 രൂപയും ആറ് മുതൽ പത്ത് വരെയുള്ള വിദ്യാർത്ഥികൾക്ക് പഠന ചെലവിനനുസരിച്ചുമാണ് സ്ക്കോളാർഷിപ്പ് നല്കിവന്നിരുന്നത്. 2021 ലെ കണക്കനുസരിച്ച് രാജ്യത്താകമാനമുള്ള 16558 മദ്രസകളിലായി പഠിക്കുന്ന 5 ലക്ഷത്തോളം കുട്ടികൾക്കാണ് സർക്കാർ സഹായം ലഭിച്ചിരുന്നത്.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്ന് മുതൽ എട്ടാം ക്ലാസ് വരെ രാജ്യത്ത് വിദ്യാഭ്യാസം സൗജന്യമായതിനാലും, ഉച്ചഭക്ഷണവും സൗജന്യ പാഠപുസ്തകങ്ങളും കുട്ടികൾക്കു നൽകുന്ന പദ്ധതികൾ നിലവിലുള്ളതിനാലുമാണ് സ്ക്കോളാർഷിപ്പ് നിർത്തലാക്കുന്നതെന്ന് കേന്ദ്ര ന്യുനപക്ഷകാര്യ വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി അറിയിച്ചു.

അതേസമയം ഉത്തർപ്രദേശ് സർക്കാർ അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസകളെ കണ്ടെത്താൻ സർവ്വേ ആരംഭിച്ചിട്ടുണ്ട്. അദ്ധ്യാപകർ, കുട്ടികൾ, കരിക്കുലം, സർക്കാരിതര സംഘടനകളുമായുള്ള ബന്ധം ഇവയെല്ലാം അന്വേഷിക്കുന്നുണ്ട്. തീവ്രവാദ സംഘടനകൾ രാജ്യത്ത് മദ്രസാ വിദ്യാഭ്യാസം നടത്തുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് സർവ്വേ. മദ്രസകൾ കുട്ടികൾക്ക് നൽകുന്ന ശുചിമുറി കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി 7500 അനധികൃത മദ്രസകളാണ് സർവ്വേയിൽ കണ്ടെത്തിയത്.

Related Articles

Latest Articles