Sunday, May 5, 2024
spot_img

വിഴിഞ്ഞം കലാപം; കെഎസ്ആർടിസി ബസുകൾ ആക്രമിച്ചവർക്കെതിരെ കേസ്; പോലീസ് സ്റ്റേഷൻ ആക്രമണം കേട്ടുകേൾവി ഇല്ലാത്തതാണെന്നും ഇത്തരം പ്രവണത അനുവദിക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം : വിഴിഞ്ഞം അക്രമത്തെ തുടർന്ന് കെഎസ്ആർടിസി ബസുകൾ ആക്രമിച്ചവർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ടാൽ അറിയുന്ന 50 പേർക്കെതിരെയാണ് കേസ്. പൊതുമുതൽ നശിപ്പിച്ചതിനും പൊതുഗതാഗതം തടസപ്പെടുത്തിയതിനുമാണ് കേസ്. ഇതിന് പുറമെ കെഎസ്ആർടിസി ജീവനക്കാരുടെ വിശ്രമമുറിയുടെ ജനൽ ചില്ല് തകർത്തെന്നും എഫ്‌ഐആറിൽ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സംഘർഷത്തിൽ പങ്കെടുത്ത 3000 പേർക്കെതിരെ ഇന്നലെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെ സംഘർഷം ഒഴിവാക്കാൻ കളക്ടർ വിളിച്ച സർവകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കണം എന്ന നിലപാടിൽ സമരസമിതി ഉറച്ച് നിൽക്കുകയാണ്. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കി.

പോലീസ് സ്‌റ്റേഷൻ ആക്രമിച്ചത് സ്വാഭാവിക പ്രതികരണമാണെന്നായിരുന്നു സമരസമിതി നിലപാട്. സമരസമിതി ഒഴികെയുള്ള എല്ലാവരും വിഴിഞ്ഞം തുറമുഖം വേണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. പോലീസ് സ്റ്റേഷൻ ആക്രമണം കേട്ടുകേൾവി ഇല്ലാത്തതാണെന്നും ഇത്തരം പ്രവണത അനുവദിക്കില്ലെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.

Related Articles

Latest Articles