Friday, October 16, 2026

സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചു;സ്വർണ്ണമാലയടക്കം കൈക്കലാക്കി;പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ

കണ്ണൂർ :സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ.കണ്ണൂർ കേളകം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം ഉണ്ടായത്.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമമനുസരിച്ച് വിദ്യാർത്ഥിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്വർണ്ണമാലയടക്കം അറസ്റ്റിലായ കുട്ടി കൈക്കലാക്കിയിട്ടുണ്ടെന്നാണ് സൂചന. അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. കൂടുതൽ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Latest Articles