Saturday, April 27, 2024
spot_img

പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകർ അടുത്ത മാസം മുതൽ സ്കൂളിലെത്തണം; ഡിജിറ്റൽ ക്ലാസുകൾ ഉടൻ തന്നെ പൂർത്തീകരിക്കാൻ നിർദേശം

തിരുവനന്തപുരം: പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകർ സ്‌കൂളിലെത്തണമെന്ന് തീരുമാനം. പൊതുവിദ്യാഭ്യാസമന്ത്രി നടത്തിയ ഉന്നതതല ചർച്ചയിലാണ് തീരുമാനമായത്.

ഒരു ദിവസം 50 ശതമാനം എന്ന കണക്കിൽ ഡിസംബർ 17 മുതൽ സ്‌കൂളിലെത്തണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. റിവിഷൻ ക്ലാസുകൾക്ക് വേണ്ട തയാറെടുപ്പ്, പഠന പിന്തുണ കൂടുതൽ ശക്തമാക്കുക എന്നീ ചുമതലകൾ നിർവഹിക്കാനാണ് ഇത്തരത്തിൽ പുതിയൊരു തീരുമാനം എടുത്തിരിക്കുന്നത്.

അതേസമയം ജനുവരി 15ന് പത്തിലേയും 30ന് പ്ലസ് ടുവിന്റെയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തീകരിക്കണം. സ്‌കൂൾ തുറന്നാൽ പ്രാകടിക്കൽ ക്ലാസും റിവിഷൻ ക്ലാസുമുണ്ടാകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒന്നു മുതൽ 12 വരെയുള്ള ഡിജിറ്റൽ ക്ലാസുകളായി ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Related Articles

Latest Articles