Wednesday, December 31, 2025

തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ സംസ്‌കാരം നാളെ വൈകീട്ട് നാല് മണിക്ക്

കൊച്ചി: അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ സംസ്‌കാരം നാളെ വൈകീട്ട് നാല് മണിക്ക്. ഇളംകുളം സുറോന ചര്‍ച്ചില്‍ വച്ചാണ് സംസ്കാരം നടക്കുക. രാവിലെ 8 മണി മുതല്‍ 11 മണി വരെ എറണാകുളം ടൗണ്‍ ഹാളില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വയ്ക്കും. തുടർന്ന് ചവറയിലും പൊതുദര്‍ശനം നടക്കും.

ജോണ്‍ പോളിന്റെ മൃതദേഹം നാളെ ഉച്ചയോടെ മരടിലെ വീട്ടിലേക്ക് മാറ്റും. കൊച്ചിയെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് ജോണ്‍ പോള്‍ അന്തരിച്ചത്. കഴിഞ്ഞ രണ്ട് മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഉച്ചയ്‌ക്ക് 1.02നായിരുന്നു.

വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയും അല്‍പസമയം മുന്‍പ് അന്ത്യം സംഭവിക്കുകയുമായിരുന്നു. നൂറിലധികം ചിത്രങ്ങളുടെ തിരക്കഥയെഴുതിയയാളാണ് ജോണ്‍ പോള്‍. വായനയും ചിന്തയും സമന്വയിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു ജോണ്‍ പോള്‍.

Related Articles

Latest Articles