Thursday, October 15, 2026

ജുഹു ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടു; കാണാതായ 3 വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; തിരച്ചിൽ തുടരുന്നു

മുംബൈ: ജുഹു ബീച്ചിൽ കുളിക്കുന്നതിനിടെ കാണാതായ മൂന്നു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പതിനാറു വയസ്സുള്ള ആൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിരയില്‍പ്പെട്ട രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 12നും 16നും ഇടയിൽ പ്രായമുള്ള അഞ്ചംഗസംഘമാണ് കോലിവാഡയില്‍ തിങ്കളാഴ്ച വൈകിട്ട് കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടത്. രണ്ടുപേരെ നേരത്തെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു.

രണ്ടു വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ ഊർജിതമാണ്. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും മുങ്ങൽ വിദഗ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്. തിരച്ചിൽ നടത്തുന്നതിനായി നാവികസേനയുടെ ഹെലികോപ്റ്റർ തിങ്കളാഴ്ച രാത്രി എത്തി. ഡൈവിങ് ടീമുകൾ സജ്ജമാണെന്നും എന്നാൽ കടൽ പ്രക്ഷുബ്ധമായത് തിരിച്ചടിയാണെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles