Thursday, April 25, 2024
spot_img

രണ്ടാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം തൃപ്പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിൽ; മെയ് 22 മുതല്‍ 29 വരെ

കോട്ടയം: 108 ദിവ്യദേശങ്ങളിൽ പ്രധാനവും, 13 മലൈനാട് തിരുപ്പതികളിൽ പ്രഥമ സ്ഥനീയവും ഭൂലോക വൈകുണ്ഡങ്ങളെന്നു പുകൾപെറ്റതുമായ പഞ്ചപാണ്ഡവ തിരുപ്പതികളിൽ വൈശാഖ മസാചാരണത്തിന്റെയും പഞ്ചദിവ്യദേശ തീർത്ഥടനത്തിന്റെയും ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും, പഞ്ചദിവ്യദേശദർശന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്നു വരുന്ന വൈശാഖ മാസ ആചരണത്തിന്റേയും അഞ്ചമ്പല ദർശനത്തോടും അനുബന്ധിച്ച് രണ്ടാമത് അഖില ഭാരത പാണ്ഡവീയ മഹാ വിഷ്ണു സത്രം തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കും. മെയ്‌ 22മുതൽ 29വരെയാണ് നടക്കുന്നത്.

final BB

മെയ് 22ന് വൈകിട്ട് 4ന് പഞ്ചപാണ്ഡവ ക്ഷേത്ര സംഗമത്തിൽ സത്ര ശാലയിൽ പ്രതിഷ്ടിക്കുന്നതിനായി വ്യത്യസ്ത ധ്യാനങ്ങളിലുള്ള മഹാവിഷ്ണുവിന്റെ അഞ്ചു ദിവ്യ വിഗ്രഹങ്ങൾ തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറന്മുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങളിൽ നിന്നും രഥഘോഷയാത്രയായി ചെങ്ങന്നൂർ പഴയാറ്റിൽ ദേവിക്ഷേത്രത്തിൽ എത്തി അവിടെ നിന്നും ഒരുമിച്ച് തൃപ്പുലിയൂർ മഹാ ക്ഷേത്രത്തിൽ എത്തിച്ചേരും. കൂടാതെ പാഞ്ചാലിമേട്ടിൽനിന്നും, പാണ്ഡവൻ പാറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും ഉടയാടകളും, കൊടി, കൊടിക്കയർ എന്നിവ സത്രവേദിയിലേക്ക് എത്തും. പിന്നീട് വൈകിട്ട് 9.30മുതൽ മേജർ സെറ്റ് കഥകളി.

മെയ് 23ന് രാവിലെ 7ന് ” ബ്രിഹന്നാരായണീയ പാരായണസാഹസ്രി “( നാരായണീയത്തിലെ 1034 ശ്ലോകങ്ങളെ പ്രതിനിധീകരിച്ച് 1034 സ്ത്രീ രത്നങ്ങൾ പങ്കെടുക്കുന്ന നാരായണീയ പാരായണം) ക്ഷേത്രം തന്ത്രി കുഴിക്കാട്ടില്ലത്ത് ആഗ്നി ശർമൻ വാസുദേവൻ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിക്കും.അന്ന് വൈകിട്ട് 4ന് സമ്പൂർണ നാരായണീയ സമർപ്പണം.തുടർന്ന് 6.45ന് ആരംഭിക്കുന്ന സത്രാഭിവാദന സഭ. കേരള ഹൈക്കോടതി ജസ്റ്റീസ്‌ എൻ നാഗരേഷ് ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ്‌ പ്രസിഡന്റ് അഡ്വ. കെ അനന്ത ഗോപൻ അധ്യക്ഷത വഹിക്കും. 7.45ന് വിഗ്രഹപ്രതിഷ്ഠ. തുടർന്ന് മൂoബൈ ചന്ദ്രശേഖര ശർമ സത്രാചാര്യനായുള്ളസത്രത്തിന് ദേവസ്വം ബോർഡ്‌ പ്രസിഡന്റ് സത്ര യജമാന സ്ഥാനം വഹിക്കും.9.30ന് ലയ വാദ്യ സംഗീതം.

മെയ് 24ന് രാവിലെ 7മുതൽ 9വരെ മഹാ ഭാരത പാരായണം.10മുതൽ 10.30വരെ അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി പ്രഭാഷണം നടത്തും. വിവിധ വിഷയങ്ങളിൽ പ്രമുഖർ പങ്കെടുക്കുന്ന പ്രഭാഷണ പരമ്പര, ക്ഷേത്ര കലകൾ എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും. എല്ലാ ദിവസവും വൈകിട്ട് 5.30ന് പൃഥഗാത്മത പൂജ നടക്കും.വിവിധ ദിവസങ്ങളിൽ വിവിധങ്ങളായ ഹോമങ്ങളും നടക്കും.

മെയ് 27ന് വൈകിട്ട് 7ന് സാംസ്കാരിക സമ്മേളനം സാംസ്കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സത്ര സമിതി ചെയർമാൻ ബി രാധാകൃഷ്ണ മേനോൻ ചടങ്ങിന് അധ്യക്ഷത വഹിക്കും. 9.30മുതൽ നൃത്തനൃത്യങ്ങൾ നടക്കും.

മെയ് 29ന് വൈകിട്ട് സത്ര സമാപന സഭ ഗവണ്മെന്റ് ഓഫ് കേരള പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ്‌ പ്രസിഡന്റ് അഡ്വ കെ അനന്തഗോപൻ അധ്യക്ഷത വഹിക്കും. പത്ര സമ്മേളനത്തിൽ സത്ര സമിതി ചെയർമാൻ ബി രാധാകൃഷ്ണ മേനോൻ, ജനറൽ കൺവീനർ പ്രസാദ് കളത്തൂർ, കൺവീനർ രാജീവ്‌ മുടിയിൽ,തൃ പുലി യൂർ ഉപദേശക സമിതി പ്രസിഡന്റ് അഭിലാഷ് വാഴപ്പള്ളിൽ, സെക്രട്ടറി ശ്രീ കുമാർ ഇടശ്ശേരിൽ, സജികുമാർ തിനപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Latest Articles