Friday, May 3, 2024
spot_img

എ എന്‍ ഷംസീറിനെതിരെ നല്‍കിയ മൊഴി രണ്ടു തവണ പൊലീസ് രേഖപ്പെടുത്തിയില്ല; സി ഒ ടി നസീറിന്റെ രഹസ്യമൊഴിയെടുക്കും

കണ്ണൂര്‍: വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സി.ഒ.ടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നസീറിന്റെ രഹസ്യമൊഴിയെടുക്കും. മൊഴികളിലെ ആശയക്കുഴപ്പം ഒഴിവാക്കാനാണ് രഹസ്യമൊഴിയെടുക്കുന്നത്. ഇതിനായി പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.

നേരത്തെ മൂന്ന് തവണ നസീറിന്റെ മൊഴി എടുത്തിരുന്നു. എ എന്‍ ഷംസീറിനെതിരെ നല്‍കിയ മൊഴി രണ്ടു തവണ പൊലീസ് രേഖപ്പെടുത്തിയില്ല എന്നു നസീര്‍ നേരത്തെ ആരോപിച്ചിരുന്നു. തലശ്ശേരി സ്റ്റേഡിയം നവീകരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിന് എ.എന്‍ ഷംസീര്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയെന്നും നസീര്‍ ആരോപിച്ചു.

മെയ് 18നാണ് സി ഒ ടി നസീറിനെതിരെ വധശ്രമമുണ്ടായത്. സംഭവത്തില്‍ 3 പേര്‍ അറസ്‌റ്റിലാവുകയും 2 പേര്‍ കോടതിയില്‍ കീഴടങ്ങുകയും ചെയ്‌തിട്ടുണ്ട്. ആക്രമിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

Related Articles

Latest Articles