Sunday, April 28, 2024
spot_img

ജമ്മു കഷ്മീരിലെ സുരക്ഷാ വിലയിരുത്തൽ; അമിത് ഷായുടെ അദ്ധ്യക്ഷതയിൽ നാളെ ദില്ലിയിൽ ഉന്നതതല സുരക്ഷാ അവലോകന യോഗം,സുരക്ഷാ സംവിധാനം, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, ക്രമസമാധാന നില തുടങ്ങിയവ ചർച്ചയാകും

ദില്ലി: ജമ്മു കശ്മീരിൽ ഉന്നതതല സുരക്ഷാ അവലോകന യോ​ഗം വിളിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചൊവ്വാഴ്ച ഡൽഹിയിൽ വിളിച്ചു ചേർക്കുന്ന യോ​ഗത്തിൽ ജമ്മുകശ്മീരിലെ ക്രമസമാധാന നിലയും സുരക്ഷാ പ്രശ്‌നങ്ങളും ചർച്ച ചെയ്യും. സുരക്ഷാ ശൃം​ഖലയുടെ പ്രവർത്തനവും കേന്ദ്രഭരണ പ്രദേശത്തെ സുരക്ഷാ, വികസന സംരംഭങ്ങളുമായി ബന്ധപ്പെട്ട വിവിധ വശങ്ങളും ആഭ്യന്തര മന്ത്രി അവലോകനം ചെയ്യും.

പ്രദേശത്തെ സുരക്ഷാ സംവിധാനം, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, ക്രമസമാധാന നില, യുഎപിഎയുമായി ബന്ധപ്പെട്ട കേസുകൾ, സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾ എന്നിവ ആഭ്യന്തരമന്ത്രി അവലോകനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ, ചീഫ് സെക്രട്ടറി അടൽ ഡുള്ളു, ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആർആർ സ്വയിൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇൻ്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക, കേന്ദ്ര റിസർവ് പോലീസ് സേനയുടെയും അതിർത്തി സുരക്ഷാ സേനയുടെയും ഡയറക്ടർ ജനറൽമാർ, ആഭ്യന്തര മന്ത്രാലയത്തിലെയും ജമ്മുവിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരും യോ​ഗത്തിൻ്റെ ഭാ​ഗമാകും.

Related Articles

Latest Articles