ഭീകരാക്രമണ ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് രാജ്യം. കേരളാ തമിഴ്‌നാട് തീരങ്ങളില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഇരു സംസ്ഥാനത്തെയും സര്‍ക്കാരും കേന്ദ്രനാവിക സേനയും ഒരുക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ എന്‍ഐഎയും തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ വ്യാപക തെരച്ചില്‍ തുടരുകയാണ്.

