Monday, May 6, 2024
spot_img

ഭര്‍ത്താവ് മരിച്ച്‌ അഞ്ചാം നാൾ യുവതി പാറക്കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: പോത്തന്‍കോട് യുവതിയെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറവിളാകം സൂര്യഭവനില്‍ സൂരജ് സുനിലിന്റെ ഭാര്യ മിഥുന (22) യെയാണ് ചിറ്റിക്കര പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവ് സൂരജ് അഞ്ച് ദിവസം മുൻപ് വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണി മുതലാണ് മിഥുനയാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പാറക്കുളത്തില്‍ മൃതദേഹം കണ്ടത്.

മുട്ടത്തറയില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ വാഹനാപകടത്തിലാണ് യുവതിയുടെ ഭര്‍ത്താവ് സൂരജ് മരിച്ചത്. ഇതിന്റെ മനോവിഷമത്തിലാണ് മിഥുന ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. നഴ്‌സിങ് വിദ്യാര്‍ഥിനിയായ മിഥുനയെ തിരുവല്ലത്തെ കോളേജില്‍ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

Related Articles

Latest Articles