Saturday, April 27, 2024
spot_img

ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടും; സര്‍വകക്ഷി യോഗത്തിൽ സൈന്യത്തിന് പൂർണ്ണ പിന്തുണ

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെ സര്‍വകക്ഷി
യോഗത്തില്‍ ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടാന്‍ ധാരണയായി. സൈനിക ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രമേയം പാസാക്കി.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവത്തെ യോഗം ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്നും പ്രമേയത്തില്‍ പറഞ്ഞു.

പ്രമേയത്തില്‍ പാകിസ്ഥാന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും അയല്‍രാജ്യത്തെ ശക്തികളാണ് ആക്രമണത്തിന്റെ പിന്നിലെന്ന് പ്രമേയത്തിൽ വ്യക്തമാക്കുന്നുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നു സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് യോഗത്തില്‍ വിശദീകരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Related Articles

Latest Articles