Wednesday, May 8, 2024
spot_img

നഷ്ടത്തില്‍ അവസാനിപ്പിച്ച്‌ ഓഹരി വിപണി; സെന്‍സെക്സും നിഫ്റ്റിയും ഇടിഞ്ഞു, നിരവധി കമ്പനികളുടെ ഓഹരികള്‍ക്ക് നഷ്ടം

സൂചികകള്‍ ദുര്‍ബലമായതോടെ നഷ്ടത്തില്‍ അവസാനിപ്പിച്ച്‌ ഓഹരി വിപണി. സെന്‍സെക്സ് 250 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെന്‍സെക്സ് 17,600 ല്‍ വ്യാപാരം അവസാനിപ്പിച്ചിരിക്കുകയാണ്.
നിഫ്റ്റി 50 പോയിന്റ് താഴ്ന്ന് 17,600 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ്ക്യാപ് സൂചികയും സ്മോള്‍ക്യാപ് സൂചികയും 0.2 ശതമാനം വീതമാണ് ഇടിഞ്ഞത്. അതേസമയം, ഇന്ന് നിരവധി കമ്പനികളുടെ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു.

ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ്, ഐടിസി, ഡോ. റെഡ്ഡീസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ടൈറ്റന്‍ കമ്ബനി, മാരുതി സുസുക്കി തുടങ്ങിയവയുടെ ഓഹരികള്‍ സെന്‍സെക്സില്‍ മികച്ച നേട്ടമാണ് കൈവരിച്ചത്. എന്നാല്‍, സെന്‍സെക്സില്‍ ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി, എം ആന്‍ഡ് എം, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

Related Articles

Latest Articles