Sunday, October 25, 2026

വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ വാഹനം കിണറ്റിലേക്ക് മറിഞ്ഞ് 7 പേര്‍ മരിച്ചു

മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ വാഹനം കിണറ്റിലേക്ക് മറിഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ 7 പേര്‍ മരിച്ചു. 5 പേര്‍ക്ക് പരിക്കേറ്റതായി സൂചനയുണ്ട്.വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ വാഹനമാണ് റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞത്. മൊദാമാവ് ഗ്രാമത്തില്‍ രാത്രി രണ്ട് മണിയോടെയാണ് സംഭവം.

മൊഹ്ഖേദിലെ കൊദാമാവ് ഗ്രാമത്തില്‍ വിവാഹത്തിന് പങ്കെടുക്കാന്‍ പോകവെയാണ് അപകടമുണ്ടായത്. വാഹനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 12 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മുന്നില്‍ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാരനെ വെട്ടിച്ചുമാറുന്നതിനിടെ കാര്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles