Friday, March 29, 2024
spot_img

“ഗേ സെക്‌സ് റാക്കറ്റ്” എന്ന പേരിൽ മൊബൈൽ ആപ്പിലൂടെ ആളുകളെ പറ്റിച്ച് തട്ടിപ്പ്; മൂന്നുപേർ പിടിയിൽ

മുംബൈ ; സ്വവർഗരതിക്കാരെ മൊബൈൽ ആപ്പിലൂടെ വഞ്ചിച്ച് പണം തട്ടുന്ന മൂന്ന് പേർ പിടിയിൽ. ഗേ സെക്‌സ് റാക്കറ്റ് (Sex Racket Gang Arrested) എന്ന പേരിലാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഇർഫാൻ ഫുർകാൻ ഖാൻ, അഹമ്മദ് ഫറൂഖ് ഷെയ്ഖ്, ഇമ്രാൻ ഷെഫീഖ് ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. തട്ടിപ്പിന് ഇരയായ 23 കാരനായ യുവാവ് ഉൾപ്പെടെ അഞ്ച് പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുംബൈയിലെ മാൽവാനിയിലാണ് സംഭവം. സമൂഹത്തിലെ ഗേ കമ്യൂണിറ്റിയുമായി ബന്ധം സ്ഥാപിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത് എന്ന് മാൽവാനി പോലീസ് സ്‌റ്റേഷനിലെ സീനിയർ ഇൻപക്ടർ ഹസൻ മുലാനി പറഞ്ഞു.

ഗ്രിൻഡർ ആപ്പ് ഉപയോഗിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. ഗേ സെക്‌സ് ‘സർവ്വീസ്’ നടത്തുന്നുവെന്ന് പറഞ്ഞ് ഇവർ മണിക്കൂറിന് 1000 രൂപയാണ് ആളുകളിൽ നിന്നും ഈടാക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസമാണ് 23 കാരനായ യുവാവ് ബന്ധപ്പെടാനായി ഇവരെ സമീപിച്ചത്. ഇവർ പണം വാങ്ങുകയും ചെയ്തു. എന്നാൽ പറഞ്ഞ സ്ഥലത്തെത്തിയ യുവാവിനെ ഇവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. യുവാവിന്റെ കൈയ്യിലുണ്ടായിരുന്ന ഫോണും പണവും ഇവർ പിടിച്ചെടുത്തു. മർദ്ദനമേറ്റ യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ മൂന്ന് പേരെ പിടികൂടുകയും ഇവരുടെ പക്കൽ നിന്ന് നിരവധി വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു.

Related Articles

Latest Articles