Thursday, May 16, 2024
spot_img

കാറിടിച്ച് മരിച്ച അഞ്ജലിയുടെ കുടുംബത്തിന് ധന സഹായവുമായി ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍

ദില്ലി : പുതുവത്സര ദിനത്തിൽ സുല്‍ത്താന്‍ പുരിയില്‍ കാറിടിച്ച് മരിച്ച അഞ്ജലി സിംഗിന്റെ കുടുംബത്തിന് ധന സഹായവുമായി ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ രംഗത്ത് വന്നിരിക്കുകയാണ്. ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന അഞ്ജലിയായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. യുവതിയുടെ അമ്മയുടെ തുടര്‍ചികിത്സകൂടി കണക്കാക്കിയാണ് ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ ധനസഹായം നൽകുന്നതെന്ന് ഫൗണ്ടേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

എന്നാൽ എത്ര തുകയാണ് നല്‍കിയത് എന്ന കാര്യം അവർ വെളിപ്പെടുത്തിയിട്ടില്ല. പിതാവായ മീര്‍ താജ് മൊഹമ്മദ് ഖാന്റെ സ്മരണാർത്ഥമാണ് ഷാരൂഖ് ഖാന്‍ മീര്‍ ഫൗണ്ടേഷന്‍ ആരംഭിച്ചത്. ഇതുപോലെ നിരവധി സേവന പ്രവർത്തനങ്ങൾ ഇതിനുമുൻപും ഫൌണ്ടേഷൻ നടത്തിയിട്ടുണ്ട്.

Related Articles

Latest Articles