Saturday, June 8, 2024
spot_img

ഷാഹി ഈദ്ഗാഹ് മസ്ജിദ് നിർമ്മിച്ചത് ക്ഷേത്രം തകർത്ത് : റിപ്പോർട്ടുമായി എഎസ്ഐ, മഥുര ശ്രീകൃഷ്ണജന്മഭൂമിയിൽ ഉണ്ടായിരുന്നത് കത്ര കേശവദേവ് ക്ഷേത്രം

ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് തർക്കവുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങൾ പുറത്തുവന്നു. മുഗൾ ഭരണാധികാരിയായ ഔറംഗസീബ് മഥുരയിൽ ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്ന വിവരാവകാശ രേഖയാണ് പുറത്ത് വന്നിരിക്കുന്നത് .ക്ഷേത്രം തകർത്ത് ഔറംഗസേബ് പണികഴിപ്പിച്ച പള്ളിയുടെ സ്ഥലത്താണ് ഷാഹി ഈദ്ഗാ മസ്ജിദ് നിർമ്മിച്ചിരിക്കുന്നതെന്ന് ആഗ്രയിലെ പുരാവസ്തു വകുപ്പ് വിവരാവകാശ രേഖയിൽ പറയുന്നു .

മെയിൻപുരിയിലെ അജയ് പ്രതാപ് സിംഗ് വിവരാവകാശ പ്രകാരം രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തേടിയിരുന്നു. ഇതിൽ മഥുരയിലെ ശ്രീകൃഷ്ണന്റെ ജന്മസ്ഥലം സംബന്ധിച്ച വിവരങ്ങളും തേടി. ഇതിന് മറുപടിയായി, ബ്രിട്ടീഷ് ഭരണകാലത്ത് 1920-ൽ പ്രസിദ്ധീകരിച്ച ഗസറ്റിന്റെ അടിസ്ഥാനത്തിൽ, പള്ളിയുടെ സ്ഥാനത്ത് മുമ്പ് കത്ര കേശവദേവ് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ഇന്ത്യൻ പുരാവസ്തു വകുപ്പ് വ്യക്തമാക്കി . അത് പൊളിച്ച് മസ്ജിദ് നിർമ്മിക്കുകയായിരുന്നുവെന്നും രേഖയിൽ പറയുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് പ്രവർത്തിച്ച പൊതുമരാമത്ത് വകുപ്പിന്റെ ബിൽഡിംഗ് ആൻഡ് റോഡ് വിഭാഗം ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിലുള്ള 39 സ്മാരകങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത് ഗസറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കൃഷ്ണ ജന്മഭൂമി മുക്തി ന്യാസ് പ്രസിഡൻ്റ് അഡ്വക്കേറ്റ് മഹേന്ദ്ര പ്രതാപ് പറഞ്ഞു.1920-ൽ അലഹബാദിൽ നിന്ന്. ഈ പട്ടികയിൽ കത്ര കേശവ് ദേവഭൂമിയിലെ ശ്രീകൃഷ്ണഭൂമി 37-ാം സ്ഥാനത്താണ്. മുമ്പ് കത്ര കുന്നിൽ ഒരു കേശവ ദേവ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് എഴുതിയിട്ടുണ്ട്. അത് പൊളിച്ചുമാറ്റി ആ സ്ഥലം മുസ്ലീം പള്ളിക്കായി ഉപയോഗിച്ചുക്ഷേത്രം തകർത്താണ് പള്ളിപണിതതെന്നുള്ള എഎസ്ഐ റിപ്പോർട്ട്‌ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിർണായകമാകുമെന്ന് ശ്രീകൃഷ്ണ ജന്മഭൂമി മുക്തി ന്യാസ് പ്രസിഡൻ്റ് അഡ്വക്കേറ്റ് മഹേന്ദ്ര പ്രതാപ് പറഞ്ഞു.

Related Articles

Latest Articles