Sunday, September 20, 2026

വിദ്യാഭ്യാസ യോഗ്യതയില്‍ കള്ളം പറഞ്ഞെന്ന് സമ്മതിച്ച് ഷാഹിദ കമാല്‍ | shahida kamal

വ്യാജ ഡോക്ട്രേറ്റ് വിവാദത്തിൽ പുതിയ വിശദീകരണവുമായി വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. ഡോക്ടറേറ്റ് ലഭിച്ചത് കസാഖിസ്ഥാൻ യൂണിവേഴ്സിറ്റിയിൽ നിന്നാണെന്ന തിരുത്തുമായാണ് ഷാഹിദ കമാല്‍ രംഹത്തെത്തിയിരിക്കുന്നത്. വ്യാജഡോക്ടറേറ്റുമായി ബന്ധപ്പെട്ട പരാതിയിൽ ലോകായുക്തയിൽ നൽകിയ വിശദീകരണത്തിലാണ് പുതിയ വിശദീകരണം. വിയറ്റ്നാം സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.

സ്ത്രീ ശാക്തീകരണത്തിന്റെ പേരിലായിരുന്നു ഡോക്ടറേറ്റ് ലഭിച്ചതെന്നായിരുന്നു ആദ്യ വാദം. എന്നാല്‍ ഇപ്പോള്‍ ലോകായുക്തയ്ക്ക് നല്‍കിയിരിക്കുന്ന രേഖയില്‍ പറയുന്നത്, ഖസാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഓപ്പണ്‍ യൂണിവേഴ്സിറ്റി ഒഫ് കോംപ്‌ളിമെന്ററി മെഡിസിനില്‍ നിന്നാണ് ഡോക്ടേറ്റ് ലഭിച്ചത് എന്നാണ്. 2009ലെയും 2011ലെയും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വിദ്യാഭ്യാസ യോഗ്യതയായി ഡിഗ്രി ചേർത്തതും തെറ്റാണ്.

Related Articles

Latest Articles