Friday, October 16, 2026

ദുരഭിമാനം!!
ഭർത്താവിനെ ഉപേക്ഷിച്ച് തിരിച്ചുവന്ന മകളെ അച്ഛൻ അടിച്ചുകൊന്നു

ഗുഡ്ഗാവ് : ഭർത്താവിനെ ഉപേക്ഷിച്ചു വീട്ടിൽ തിരികെ വന്ന മകളെ അച്ഛൻ അടിച്ചു കൊന്നു. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള സിർസയിലാണ് നാടിനെ ഞെട്ടിച്ച ദുരഭിമാനക്കൊല നടന്നത്. 30 വയസ്സുകാരി മോണിക്കയാണ് അച്ഛൻ വേദ്പാലിന്റെ മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. 2008ലായിരുന്നു മോണിക്കയും ചരൺജിത്തുമായുള്ള വിവാഹം.

കുടുംബപ്രശ്നങ്ങളെത്തുടർന്ന് ഒരു വർഷമായി മോണിക്ക മാതാപിതാക്കളോടൊപ്പം സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. മോണിക്ക വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുതൽ വേദ്പാൽ തിരികെപോകാൻ നിരന്തരം നിർബന്ധിക്കുകയായിരുന്നുവെന്ന് സഹോദരൻ മിത്രസെയ്ൻ പറഞ്ഞു. വിവാഹമോചിതയാകുന്നതു കുടുംബത്തിന്റെ അന്തസ്സിനു ചേരുന്നതല്ലെന്നും മോണിക്ക കാരണം സമൂഹത്തിൽ താൻ നാണംകെട്ടെന്നും ആരോപിച്ചുള്ള പതിവായി. പലപ്പോഴും പിതാവ് മദ്യപിച്ചു വന്നായിരുന്നു മർദനം.

ജനുവരി 11നും ഇതേ കാരണം പറഞ്ഞ് മോണിക്കയും അച്ഛനും തമ്മിൽ വഴക്കുണ്ടായി.മിത്രസെയ്ന്റെ ഭാര്യ മായയും മകൻ ഹിമാൻഷുവും അമ്മ കലാവതിയും പുറത്തുപോയിരിക്കുകയായിരുന്നു. രാത്രിയിൽ നടന്ന വഴക്കിനിടയിൽ മോണിക്കയെ പിതാവ് തടികൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു

Related Articles

Latest Articles