Wednesday, May 8, 2024
spot_img

നാണക്കേട്!;കോക്‌പിറ്റിൽ കയറാൻ ശ്രമം;നടൻ ഷൈന്‍ ടോം ചാക്കോയെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു

ദുബായ്:വിമാനത്തിന്റെ കോക്പിറ്റിൽ കടന്ന് കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയെ എയർലൈൻസ് അധികൃതർ ഇറക്കിവിട്ടു.ദുബായ് വിമാനത്താവളത്തിൽവച്ചാണ് സംഭവം. ‘ഭാരത സര്‍ക്കസ്’ എന്ന പുതിയ ചിത്രത്തിന്‍റെ പരസ്യ പ്രചരണത്തിന്‍റെ ഭാഗമായി ദുബൈയില്‍ എത്തിയതായിരുന്നു ഷൈന്‍. തിരികെ നാട്ടിലേക്ക് പോകാനായി വിമാനത്തില്‍ കയറിയപ്പോഴാണ് കോക്പിറ്റിൽ കയറാൻ ശ്രമിച്ചത്.

നടന്റെ അസ്വാഭാവിക പെരുമാറ്റം കണ്ട അധികൃതർ അദ്ദേഹത്തെ വിമാനത്തിൽ നിന്നു പുറത്താക്കുകയായിരുന്നു. ഷൈൻ ടോമിനൊപ്പം പ്രമോഷനെത്തിയ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ അതേ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചെന്നാണ് റിപ്പോർട്ട്. ഷൈൻ ടോം ചാക്കോ, എം.എ. നിഷാദ്, ബിനു പപ്പു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻസീനു ലാൽ സംവിധാനം ചെയ്ത ചിത്രമാണ് ഭാരത സർക്കസ്. ഡിസംബർ ഒൻപതിന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയില്‍ നിന്നു ലഭിക്കുന്നത്.

Related Articles

Latest Articles