Saturday, April 27, 2024
spot_img

കശ്മീരിൽ മറഞ്ഞിരുന്ന് ഇന്ത്യൻ യുവതയെ തീവ്രവാദികളാക്കുന്നു ;
പാക് ലഷ്‌കർ ഭീകരരുടെ തലയ്ക്ക് വിലയിട്ട് ദേശീയ അന്വേഷണ ഏജൻസി

ശ്രീനഗർ: ജമ്മുകശ്മീരിൽ ഒളിവിൽ കഴിയുന്ന ഭീകരരുടെ തലയ്‌ക്ക് വിലയിട്ട് ദേശീയ അന്വേഷണ ഏജൻസി. ലഷ്‌കർ ഇ ത്വയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ സജീവപ്രവർത്തകരെയാണ് എൻഐഎ തേടുന്നത്.

പാകിസ്താൻ പൗരന്മാരായ നവാബ് ഷാ, കസൂരിലെ ഷംഗമംഗയിലെ സൈഫുള്ള സാജിദ് ജാട്ട്, ഇവരുടെ പ്രാദേശിക കൂട്ടാളികളായ ശ്രീനഗറിലെ സജ്ജാദ് ഗുൽ, തെക്കൻ കശ്മീരിലെ കുൽഗാമിലെ റെഡ്വാനി പയീനിലെ ബാസിത് അഹമ്മദ് ദാർ എന്നീ ഭീകരരുടെ തലയ്‌ക്കാണ് എൻഐഎ വിലയിട്ടിരിക്കുന്നത്. ഒളിവിൽ കഴിയുന്ന ഈ നാല് ഭീകരരെ പിടികൂടാൻ 10 ലക്ഷം രൂപ വീതമാണ് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചത്.

ദക്ഷിണ കശ്മീരിലുടനീളം എൻഐഎയുടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജമ്മുകശ്മീരിലെ യുവാക്കളെ ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്താൻ പ്രേരിപ്പിക്കുന്നതിനും തീവ്രവാദ ഫണ്ടിംഗിന് പ്രേരിപ്പിക്കുന്നതിനും ഭീകരർക്കെതിരെ നിരവധി കേസുകളുണ്ടെന്ന് എൻഐഎ വ്യക്തമാക്കി.

പൊതുജനങ്ങൾക്ക് വിവരങ്ങൾ പങ്കിടുന്നതിനായി എൻഐഎ ഇമെയിൽ വിലാസം, ഫോൺ നമ്പറുകൾ, വാട്ട്സ്ആപ്പ്, ടെലിഗ്രാം നമ്പറുകൾ എന്നിവ നൽകിയിട്ടുണ്ട്. വിവരം നൽകുന്നയാളുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്ന് ദേശീയ അന്വേഷണ ഏജൻസി ഉറപ്പ് നൽകി.

Related Articles

Latest Articles