Wednesday, May 15, 2024
spot_img

ഈ ദിവസം ബാബുവിൻ്റെത്; സന്തോഷം പങ്കുവച്ച് ഷെയിൻ നി​ഗം

ഇന്ത്യൻ ആർമി നടത്തിയ 46 മണിക്കൂർ നീണ്ട രക്ഷാദൗത്യം ഒടുവിൽ വിജയം കണ്ടു. മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബു ജീവിത്തിലേക്ക് തിരികെയെത്തിച്ചിരിക്കുകയാണ്. കേരളത്തില്‍ ഒരാള്‍ക്കായി നടക്കുന്ന ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് മലമ്പുഴയില്‍ നടന്നത്.

അതേസമയം ഏറെ സന്തോഷത്തോടെയാണ് ബാബുവിനെ മലയിടുക്കിൽ നിന്ന് രക്ഷപ്പെടുത്തിയ വാർത്ത മലയാളികൾ കേട്ടത്. ഇപ്പോഴിതാ സന്തോഷം പങ്കുവച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഷെയിൻ നി​ഗം. ആത്മവിശ്വാസം കൈവിടാതെ പിടിച്ചുനിന്ന ബാബുവിന്റേതാണ് ഈ ദിവസം എന്നാണ് ഷെയിൻ ഫേയ്സ്ബുക്കിൽ കുറിച്ചത്.

ഷെയിനിന്റെ കുറിപ്പ്

ഒടുവിൽ സന്തോഷ വാർത്ത, ബാബുവിനെ ആർമി ഉദ്യോഗസ്ഥനായ ബാലയുടെ കരങ്ങൾ സുരക്ഷിതമാക്കി. 40 മണിക്കൂർ പാലക്കാടിൻ്റെ ചൂടും തണുപ്പും ഏറ്റു ഭക്ഷണത്തിൻ്റെയും വെള്ളത്തിൻ്റെയും അഭാവത്തിൽ മോഹാലസ്യപ്പെടാതെ നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിൻ്റെയും ആണ് ഈ ദിവസം.- എന്നാണ് ഷെയ്ൻ നിഗം കുറിച്ചത്.

മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങുകയായിരുന്നു. അതേസമയം സൈന്യത്തിന്റെ സമാനതകളില്ലാത്ത രക്ഷാദൗത്യം വിജയിക്കുന്നതിന് കാരണം ബാബുവിന്റെ തളരാത്ത ആത്മവിശ്വാസവും കരുത്തും കൂടി ഒത്തുചേർന്നത് കൊണ്ടാണ്. നിര്‍ണായക ഘട്ടത്തിലൂടെ ജീവിതം കടന്നുപോയിട്ടും ബാബു മാനസികമായി തളര്‍ന്നില്ല.

Related Articles

Latest Articles