Tuesday, April 23, 2024
spot_img

ഓഹരി വിപണിയിൽ മുന്നേറ്റം; സെൻസെക്സ് ഉയർന്നത് 100 പോയിന്റ് നേട്ടത്തിൽ

മുംബൈ: ഇന്ന് ഓഹരി വിപണി നഷ്ടത്തിൽ വ്യാപരം ആരംഭിച്ചു. ആ സമയം സെന്‍സെക്‌സ് 78 പോയന്റ് താഴ്ന്ന് 55,190ലും നിഫ്റ്റി 31 പോയന്റ് ഇടിഞ്ഞിരുന്നു. തുടർന്ന് സെൻസെക്സ് 100 പോയിന്റ് ഉയർന്ന് 55,388 ൽ എത്തി, നിഫ്റ്റി 50 16500 ൽ എത്തി. ഏഷ്യൻ പെയിന്റ്‌സാണ് സെൻസെക്‌സിൽ 1.16 ശതമാനം നേട്ടമുണ്ടാക്കിയത്. തൊട്ടുപിന്നാലെ ലാർസൻ ആൻഡ് ടൂബ്രോ. ഭാരതി എയർടെൽ, ഡോ.റെഡ്ഡീസ്, ടൈറ്റൻ എന്നിവയാണ് മുൻനിരയിലുള്ളത്.

ലോക മാന്ദ്യത്തെക്കുറിച്ചുള്ള ഭയം വളരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ 2022-23 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 7.4 ശതമാനമായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി പറഞ്ഞിരുന്നത്. എന്നാൽ ആഗോള തലത്തിലെ സാമ്പത്തിക കാലാവസ്ഥ ഗുണകരമല്ലാത്ത സാഹചര്യത്തിലാണ് പ്രതീക്ഷിത ജിഡിപി നിരക്ക് കുറച്ചത്. 80 ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. ആഗോള തലത്തിൽ സാമ്പത്തിക പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങൾ ചൂണ്ടിക്കാട്ടിയുള്ളതാണ് ഐ എം എഫ് റിപ്പോർട്ട്. ഏപ്രിൽ വേൾഡ് എക്കണോമിക് ഔട്ട്‌ലുക്കിലേക്കുള്ള റിപ്പോർട്ടിൽ ആഗോള തലത്തിൽ ജിഡിപി വളർച്ചാ നിരക്ക് 3.2 ശതമാനം ആയിരിക്കുമെന്ന് ഐഎംഎഫ് വ്യക്തമാക്കുന്നു.

Related Articles

Latest Articles