Sunday, April 28, 2024
spot_img

കുട്ടികളായിരിക്കുമ്പോള്‍ ഞങ്ങള്‍ പല കാര്യങ്ങളും ചെയ്തിട്ടുണ്ട് അതെല്ലാം അദ്ദേഹം പ്രോത്സാഹിപ്പിക്കുമായിരുന്നു: എന്റെ രണ്ടാനച്ഛനെ പോലെയാണ് അദ്ദേഹം; ഷാരൂഖ് ഖാനെ കുറിച്ച് വാചാലയായി അനന്യ പാണ്ഡെ

തന്റേതായ ശൈലിയിലൂടെ സിനിമയിലെത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഷാരൂഖ് ഖാൻ. ബോളിവുഡിലെ മാതൃക ദമ്പതികളാണ് ഷാരൂഖാനും ഗൗരിയും. ഷാരൂഖിന്റെ എല്ലാ നേട്ടങ്ങളിലും ഗൗരിയും ഉണ്ടായിരുന്നു. നടന്‍ ചുങ്കി പാണ്ഡെയുടെ മകളായ അനന്യ പാണ്ഡെ തന്റെ രണ്ടാനച്ഛനാണ് ഷാരൂഖ് എന്ന് ഒരിക്കല്‍ പറഞ്ഞിരുന്നു.

2019ല്‍ തന്റെ പുതിയ ചിത്രത്തിന്റെ സമയത്താണ് അനന്യ ഇത്തരം ഒരു പ്രസ്താവന നടത്തിയത്. തുടര്‍ന്ന് കാരണം ആന്വേഷിച്ച് ആരാധകരും രംഗത്തെത്തി. ഷാരൂഖ് ഖാന്റെ മകന്‍ സുഹന ഖാന്റെ അടുത്ത സുഹൃത്താണ് അനന്യ ആര്യന്‍ മയക്ക് മരുന്ന് കേസില്‍ പോലീസ് പിടിയിലായപ്പോള്‍ ഉള്‍പ്പെടെ അനന്യയെ ചോദ്യം ചെയ്തിരുന്നു.

ഇതില്‍ നിന്നും വ്യക്തമാണ് ഇവരുടെ ബന്ധം. ഷാരുഖിന്റെ മകളും സഞ്ജയ് കപൂറിന്റെ മകളുമാണ് തനിക്ക് ഏറ്റവും അടുപ്പം ഉള്ള സുഹൃത്തുക്കള്‍. താന്‍ സിനിമ ചിത്രീകരണത്തിന് പോയിട്ടില്ല അതിനാല്‍ തന്നെ ഇതെല്ലാം കാണുമ്പോള്‍ വലിയ ഇഷ്ടമാണ്. അതേസമയം ഷാരൂഖ് എങ്ങനെയാണ് സ്‌പെഷ്യല്‍ ആകുന്നതെന്ന് അനന്യ വ്യക്തമാക്കിയിരുന്നു.

എന്റെ രണ്ടാനച്ഛനെ പോലെയാണ് അദ്ദേഹം. എന്റെ ഏറ്റവും വലിയ സുഹൃത്തിന്റെ അച്ഛനാണ്. അതുകൊണ്ട് തന്നെ എല്ലാ ഐപിഎല്‍ മത്സരങ്ങള്‍ക്കും ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം പോകാറുണ്ട്. കുട്ടികളായിരിക്കുമ്പോള്‍ ഞങ്ങള്‍ പല കാര്യങ്ങളും ചെയ്തിട്ടുണ്ട് അതെല്ലാം അദ്ദേഹം പ്രോത്സാഹിപ്പിക്കുമെന്നും അനന്യ പറയുന്നു.

Related Articles

Latest Articles