Monday, April 29, 2024
spot_img

പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ 101 തേങ്ങയുടച്ച് ശശി തരൂര്‍; തന്റെ സുഹൃത്താണ് വഴിപാട് നേര്‍ന്നതെന്ന് എംപി; ചിത്രങ്ങൾ കാണാം

തിരുവനന്തപുരം: അതിപ്രശസ്തമായ പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ എത്തി ഭഗവാന് 101 തേങ്ങയുടച്ച് എം പി ശശി തരൂര്‍ സുഹൃത്തായ അച്യുത മേനോന്റെ വഴിപാട് പ്രകാരമാണ് അദ്ദേഹം പഴവങ്ങാടി ക്ഷേത്രത്തില്‍ എത്തി തേങ്ങയുടച്ചത്. ക്ഷേത്രദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. പഴവങ്ങാടി ക്ഷേത്രത്തിലെ വഴിപാട് പൂര്‍ത്തിയാക്കിയ ശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തി.

‘അഭ്യൂദയകാംക്ഷിയും, സുഹൃത്തുമായ ശ്രീ അച്യുത മേനോന്റെ വഴിപാട് പ്രകാരം പഴവങ്ങാടി അമ്പലത്തില്‍ 101 തേങ്ങ ഉടച്ചു, തുടര്‍ന്ന് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി,’- ശശി തരൂര്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം കേരളത്തിലെ ഏറ്റവും പേരുകേട്ട ഗണപതി ക്ഷേത്രങ്ങളിലൊന്നാണ് പഴവങ്ങാടി. വലതുകാല്‍ മടക്കിവച്ച്, വലത്തോട്ട് തുമ്പിക്കൈ നീട്ടി പീഠത്തിലിരിയ്ക്കുന്ന ഗണപതി ഭഗവാനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഉപദേവതകളായി അയ്യപ്പന്‍, ദുര്‍ഗ്ഗാഭഗവതി, നാഗദൈവങ്ങള്‍ എന്നിവരും ക്ഷേത്രത്തില്‍ കുടികൊള്ളുന്നു. വിനായക ചതുര്‍ത്ഥിയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷം.മാത്രമല്ല കേരളത്തില്‍ ഏറ്റവും വിപുലമായി വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്.

Related Articles

Latest Articles