Saturday, April 27, 2024
spot_img

പ്രതിച്ഛായ നഷ്‌ടമായി പിണറായിയുടെ പോലീസ് !!!പിഎഫ്‌ഐ ഭീകരർക്കെതിരായ എൻഐഎ റെയ്ഡ് ചോർത്തിയത് കേരളപോലീസെന്ന് കേന്ദ്ര ഇന്റലിജിൻസ്

തിരുവനന്തപുരം : പിഎഫ്‌ഐ ഭീകരർക്കെതിരെ സംസ്ഥാന വ്യാപകമായി എൻഐഎ നടത്തിയ റെയ്ഡ് വിവരങ്ങൾ കേരളപോലീസ് ചോർത്തിയെന്ന് കേന്ദ്ര ഇന്റലിജൻസ്. ഇന്നലെ റെയ്‌ഡ്‌ നടക്കുമെന്ന വിവരം തിരുവനന്തപുരം,പത്തനംതിട്ട,തുടങ്ങിയ മൂന്ന് ജില്ലകളിലാണ് ചോർന്നത്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇന്റലിജൻസ് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. കേരളപോലീസിനെതിരെ ഗുരുതരമായ കണ്ടെത്തലാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി നടത്തിയിരിക്കുന്നത് . ഭീകരബന്ധമുള്ള നിരവധി ആളുകൾ കേരള പോലീസ് സേനയിലുണ്ടെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് നേരത്തെ തന്നെ റിപ്പോർട്ട് ലഭിച്ചിരുന്നു.പോപ്പുലർഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കൾക്കെതിരെ എൻഐഎ നടത്തിയ റെയ്ഡിന്റെ വിവരങ്ങൾ കേരള പോലീസ് കൃത്യമായി ഭീകരർക്ക് എത്തിച്ചു നൽകിയെന്നാണ് ഐബി കണ്ടെത്തിയിരിക്കുന്നത്.

ദേശീയ അന്വേഷണ ഏജൻസിയുടെ ഉദ്യോഗസ്ഥർ റൈഡിനെത്തുന്നതിനു തൊട്ടു മുൻപാണ് വീട്ടിൽനിന്ന് ഭീകരരെല്ലാവരും മാറിയത്. എൻഐഎ സംഘം വരുന്നതിനുമുൻപ് ഭീകരരുടെ വീടുകൾക്ക് സമീപം മാദ്ധ്യമപ്രവർത്തകരും എത്തിയിരുന്നു. വിവരങ്ങൾ ചോർന്നതായി അപ്പോൾ തന്നെ സംശയം തോന്നിയിരുന്നു.

ഭീകരർക്ക് വിവരങ്ങൾ ചോർത്തി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും.
പോപ്പുലർ ഫ്രണ്ട് ഭീകരർക്കെതിരെ ചുമത്തിരിക്കുന്ന കേസുകളിൽ ഭീകരരെ സഹായിച്ച ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തണമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ ശുപാർശയെന്നാണ് വിവരം. ഈ വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുന്നത്.

Related Articles

Latest Articles