Thursday, May 9, 2024
spot_img

സ്വർണ്ണക്കടത്ത് കേസ് വീണ്ടും ചർച്ചകളിൽ ! വീണാ വിജയൻ കോടികൾ സമ്പാദിച്ചപ്പോൾ കെ കെ ശൈലജ പിണങ്ങി ?

തിരുവനന്തപുരം: സർക്കാരിലെ ഉന്നതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷിന്റെ ആത്മകഥ ‘ചതിയുടെ പത്മവ്യൂഹം’. തൃശൂർ കറന്റ് ബുക്സ് പുറത്തിറക്കുന്ന ആത്മകഥയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ മകൾ, ജയിൽ ഡിഐജി അജയകുമാർ എന്നിവർക്കെതിരെയാണ് ആരോപണങ്ങൾ‍.മജിസ്ട്രേട്ടിനു നൽകിയ മൊഴിയിൽ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് സൂചന. തെരഞ്ഞെടുപ്പിനെ സ്വർണ്ണക്കടത്ത് വിവാദങ്ങൾ ബാധിക്കാതിരിക്കാനും തുടർഭരണം ഉറപ്പാക്കാനുമാണ് ജയിലിൽ കഴിയുകയായിരുന്ന തന്നെക്കൊണ്ട് സർക്കാർ അനുകൂല ശബ്ദസന്ദേശങ്ങൾ റെക്കോർഡ് ചെയ്യിച്ചത് എന്ന് പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. സ്പ്രിങ്ക്ളർ ഇടപാടിലൂടെ മുഖ്യമന്ത്രിയുടെ മകൾ കോടികൾ സമ്പാദിച്ചെന്നും ആ വിഷയത്തിൽ മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ശിവശങ്കറുമായി ഏറ്റുമുട്ടലുണ്ടായെന്നും സ്വപ്ന ആരോപിക്കുന്നു.

ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽവച്ച് ശിവശങ്കർ തന്റെ കഴുത്തിൽ താലികെട്ടി നിറുകയിൽ കുങ്കുമമിട്ടെന്നും ഒരിക്കലും കൈവിടില്ലെന്നുവാഗ്ദാനം നൽകിയെന്നും സ്വപ്ന പറയുന്നു. ഔദ്യോഗിക യാത്ര എന്ന നിലയിൽ ഇരുവരും തമിനാട്ടിൽ പോയപ്പോഴായിരുന്നു ഇത്. താൻ ശിവശങ്കരന്റെ പാർവതിയായിരുന്നു. വിവാദങ്ങൾ പുറത്തുവരികയും ഇരുവരും അറസ്റ്റിലാവുകയും ചെയ്തശേഷം ആദ്യമായി എൻഐഎ ഓഫിസിൽ ശിവശങ്കറിനെ കാണുമ്പോഴും കഴുത്തിലെ മഞ്ഞച്ചരടിൽ താലി ഉണ്ടായിരുന്നു.

എന്നാൽ ആർക്കെതിരെയും താൻ ലൈംഗീക ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും സ്വപ്‌നയുടെ പുസ്തകത്തിൽ പറയുന്നുണ്ടെങ്കിലും ലൈംഗീക ചുവയോടെ ഒരാൾ തനിക്ക് സന്ദേശങ്ങൾ അയച്ചിരുന്നതായി പരാമർശമുണ്ട്. മുൻ മന്ത്രിയും കോൺസുലേറ്റിലെ സ്ഥിരം സന്ദർശകനുമായിരുന്ന നിയമസഭയിലെ പ്രമുഖ വ്യക്തി മാത്രമാണു തന്നോടു ലൈംഗിക താൽപര്യത്തോടെ ഇടപെട്ട് വാട്സാപ്പിലൂടെ ചാറ്റ് ചെയ്ത് ഹോട്ടലിലേക്കു ക്ഷണിച്ചത്. പല പ്രാവശ്യം ക്ഷണിച്ചെങ്കിലും വഴങ്ങിയില്ല. ഇതിന്റെ ഫോൺ രേഖകളെല്ലാം തെളിവായി കൈവശമുണ്ടെന്നും അന്വേഷണ ഏജൻസികൾക്കു കൈമാറിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നു. ഈ മുൻമന്ത്രി ആരാണെന്നത് വരും ദിവസങ്ങളിൽ വലിയ ചർച്ചാവിഷയമാകാൻ സാധ്യതയുണ്ട്.

Related Articles

Latest Articles