Friday, May 17, 2024
spot_img

സ്പൈഡർമാന്റെ ഇന്ത്യൻ പതിപ്പിലെ നായക കഥാപാത്രത്തിന് ശബ്ദം നൽകാനൊരുങ്ങി ശുഭ്മൻ ഗിൽ

മുംബൈ ∙ ഐപിഎല്ലിൽ തകർപ്പൻ ഫോമിൽ തകർത്തടിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ ശുഭ്മൻ ഗിൽ സ്ക്രീനിൽ സ്പൈഡർമാന് ശബ്ദം നൽകാനൊരുങ്ങുന്നു. സ്പൈഡർമാന്റെ ഇന്ത്യൻ പതിപ്പിലെ നായക കഥാപാത്രമായ പവിത്ര് പ്രഭാകറിനാണ് ശുഭ്മൻ ഹിന്ദിയിലും പഞ്ചാബിയിലും ഡബ്ബ് ചെയ്യുന്നത്.

‘സ്പൈഡർമാൻ– എക്രോസ് ദ് സ്പൈഡർ–വേർസ്’ എന്ന അനിമേഷൻ സിനിമ സോണി പിക്ചേഴ്സ് എന്റർടെയ്ൻമെന്റ് ആണ് നിർമിക്കുന്നത്. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലും മൊഴിമാറ്റുന്ന ചിത്രം ജൂൺ 2ന് രാജ്യമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

Related Articles

Latest Articles